മെഗാ മാർട്ട് അവതരിപ്പിക്കുന്ന 30 ദിവസം നീണ്ടുനിൽക്കുന്ന ബഹ്റൈൻ മീഡിയ സിറ്റിയുടെ ഓണാഘോഷമായ ബി എം സി ശ്രാവണ മഹോത്സവം 2025 ൻ്റെ ഭാഗമായി ബിഎംസി എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള വടംവലി മത്സരം ഒക്ടോബർ 10 വെള്ളിയാഴ്ച വൈകിട്ട് സംഘടിപ്പിക്കും.വടംവലി മത്സരം ജനറൽ കൺവീനർ ഷാജിൽ ആലക്കൽ, ജോയിൻ കൺവീനർ അലക്സ് പൗലോസ് എന്നിവരുടെ നേതൃത്വത്തിൽ ,ബഹ്‌റൈനിലെ വടംവലിക്കാരുടെ ഉന്നമനത്തിനും വടംവലിയെ ജനകീയമാക്കുന്നതിനും വേണ്ടി പ്രയത്നിക്കുന്ന യുവാക്കളുടെ കൂട്ടായ്മയായ ടഗ് ഓഫ് വാർ അസോസിയേഷനുമായി സഹകരിച്ച് സൽമാനിയ അൽ ഖാസിയ ഗ്രൗണ്ടിൽ വടംവലിക്കാർക്ക് മാത്രമായി ബഹ്‌റൈൻ മീഡിയ സിറ്റി ഒരുക്കിയ കോർട്ടിലാണ് വെള്ളിയാഴ്ച വൈകിട്ട് ആറുമണി മുതൽ വാശിയേറിയ മത്സരങ്ങൾ നടക്കുക.

അതോടൊപ്പം വനിതകളുടെ വടംവലി മത്സരവും, ജനറൽ കൺവീനർ മായാരാജു, ജോയിൻ കൺവീനർമാരായ ഷറഫ് അലി,സൗദ എന്നിവരുടെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിക്കും. വടംവലി മത്സരത്തിൽ ഒന്ന് മുതൽ നാല് സ്ഥാനങ്ങൾ വരെ കരസ്ഥമാക്കുന്ന ടീമിന് എവറോളിംഗ് ട്രോഫിയും മെഡലും , ബെസ്റ്റ് പ്ലെയറിനും കോച്ചിനും ട്രോഫിയും സമ്മാനിക്കുന്നതായിരിക്കും.ബി എം സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്തിൻ്റെ നേതൃത്വത്തിൽ ശ്രാവണ മഹോത്സവം 2025 ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ സുധീർത്തിരുന്നിലത്ത്, ജനറൽ കൺവീനർ ബിബിൻ വർഗീസ് ,ചീഫ് കോഡിനേറ്റർ മണിക്കുട്ടൻ ,മറ്റ് സംഘാടക സമിതി അംഗങ്ങൾ എന്നിവർ മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങൾ നടത്തിവരുന്നു. ഏവരും വാശിയേറിയ പോരാട്ടം കാണാൻ സൽമാനിയ അൽ ഖാദിസിയ ക്ലബ്ബ് ഗ്രൗണ്ടിൽ എത്തിച്ചേരണമെന്ന് ഫ്രാൻസിസ് കൈതാരത്ത് അഭ്യർത്ഥിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഷാജിൽ ആലക്കലിനെ 33494941 എന്ന നമ്പറിലോ , അലക്സ് പൗലോസിനെ 33998413എന്ന നമ്പറിലോ ബന്ധപ്പെടാം

