ബഹ്‌റൈൻ ‘സമ്മർ ടോയ് ഫെസ്റ്റിവൽ’ ജൂലൈ 1 മുതൽ ആരംഭിക്കും

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ ‘സമ്മർ ടോയ് ഫെസ്റ്റിവൽ’ ജൂലൈ 1 മുതൽ ആരംഭിക്കും

ബഹ്‌റൈൻ ‘സമ്മർ ടോയ് ഫെസ്റ്റിവൽ’ ജൂലൈ 1 മുതൽ ആരംഭിക്കും


ബഹ്‌റൈൻ സമ്മർ ടോയ് ഫെസ്റ്റിവൽ’ 2025 ജൂലൈ 1-ന് സാഖീറിലെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ ആരംഭിക്കും .ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി സംഘടിപ്പിക്കുന്ന ഈ ആഘോഷം ഒരു മാസം നീണ്ടുനിൽക്കും ‘. ഓഗസ് 5 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റ് ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും വാരാന്ത്യങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെയും ആയിരിക്കും പ്രവർത്തിക്കുക.

സന്ദർശകർക്ക് നിരവധി ഓഫറുകറുകൾ സ്വന്തമാക്കാനുള്ള അവസരവും സംഘാടകർ നൽകുന്നുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള നിരവധി അന്താരാഷ്ട്ര ഷോകളും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.കളിപ്പാട്ട പ്രേമികൾക്ക് ഹാരി പോട്ടർ, വാൻകോ തുടങ്ങിയവയും ,അന്താരാഷ്ട്ര നാടക പ്രകടനങ്ങൾ,ടേപ്പ്സ്ട്രിയാൽ, സുവനീറുകളും സമ്മാനങ്ങളും വാങ്ങാനുള്ള അവസരവും ഈ പ്രദർശനത്തിന്റെ പ്രത്യേകതയാണ്.

കുട്ടികളുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 25 പ്രശസ്ത അന്താരാഷ്ട്ര ബ്രാൻഡുകളുടെ അവതരണങ്ങളും ഈ പ്രദർശനത്തിന്റെ പ്രത്യേകതയാണ്.

Leave A Comment