2025 സെപ്തംബര്‍ ഒന്ന് മുതല്‍ ബഹ്‌റൈനിലെ കിംഗ് ഹമദ് ഹൈവേയില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം

  • Home-FINAL
  • Business & Strategy
  • 2025 സെപ്തംബര്‍ ഒന്ന് മുതല്‍ ബഹ്‌റൈനിലെ കിംഗ് ഹമദ് ഹൈവേയില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം

2025 സെപ്തംബര്‍ ഒന്ന് മുതല്‍ ബഹ്‌റൈനിലെ കിംഗ് ഹമദ് ഹൈവേയില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം


2025 സെപ്റ്റംബർ 1 മുതല്‍ കിംഗ് ഹമദ് ഹൈവേയില്‍ തിരക്കേറിയ സമയങ്ങളില്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് ബഹ്റൈൻ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി.ഹൈവേകളിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനമെന്നാണ് ബഹ്റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തത്.നിയന്ത്രണ പ്രകാരം, 2025 സെപ്റ്റംബർ 1 മുതല്‍, തിരക്കേറിയ സമയങ്ങളായ രാവിലെ 6:30 മുതല്‍ 8:00 വരെയും ഉച്ചയ്ക്ക് 2:00 മുതല്‍ 3:00 വരെയും മൂന്ന് ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വലിയ വാഹനങ്ങള്‍ക്ക് കിംഗ് ഹമദ് ഹൈവേയില്‍ പ്രവേശനം നിഷേധിക്കും.

Leave A Comment