രിസാല സ്റ്റഡി സർക്കിൾ ബഹ്റൈൻ നാഷനൽ കമ്മറ്റി സംഘടിപ്പിക്കുന്ന എട്ടാമത് എഡിഷൻ തർതീൽ ഖുർആൻ പാരായണ മത്സരങ്ങളുടെ അവസാന ഘട്ടം -ഗ്രാന്റ് ഫിനാലെ ഇന്ന് സഹലയിലെ അൽ മാജിദ് പ്രൈവറ്റ് സ്കൂളിൽ രാവിലെ 9 മണി മുതൽ നടക്കും . സെക്ടർ മത്സരങ്ങൾക്ക് ശേഷം സോൺ മത്സരങ്ങളിൽ നിന്നും ഒന്നാം സ്ഥാനം നേടിയ മത്സരാർത്ഥികളാണ് ഗ്രാന്റ് ഫിനാലയിൽ മാറ്റുരക്കുന്നത് . ബഹ്റൈനിലെ മനാമ , റിഫ, മുഹറഖ് എന്നീ സോണുകളിൽ നിന്നും നാലു വിഭാഗങ്ങളിലായി നിരവധി വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കും. ഖുർആൻ പാരായണത്തിന് പുറമെ ഹിഫ്ള്, മുബാഹാസ, ഖുർആൻ ക്വിസ് , ഖുർആൻ സെമിനാർ,രിഹാബുൽ ഖുർആൻ എന്നീ ഇനങ്ങളിലും മത്സരങ്ങൾ ഉണ്ട്.മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഗ്രാൻ്റ് ഫിനാലയിൽ സംബന്ധിക്കും.