ആൺകുഞ്ഞുങ്ങളില്ല, ടി.എസ്. ആർ ഉദ്യോഗസ്ഥൻ പെൺകുഞ്ഞിന് വിഷം കൊടുത്തു കൊന്നു

  • Home-FINAL
  • Kerala
  • ആൺകുഞ്ഞുങ്ങളില്ല, ടി.എസ്. ആർ ഉദ്യോഗസ്ഥൻ പെൺകുഞ്ഞിന് വിഷം കൊടുത്തു കൊന്നു

ആൺകുഞ്ഞുങ്ങളില്ല, ടി.എസ്. ആർ ഉദ്യോഗസ്ഥൻ പെൺകുഞ്ഞിന് വിഷം കൊടുത്തു കൊന്നു


ഖൊവായ്: തൃപുരയിൽ തൃപുര സ്റ്റേറ്റ് റൈഫിൾസ് (ടി.എസ്.ആർ) ഉദ്യോഗസ്ഥൻ പെൺകുഞ്ഞിനെ വിഷംകൊടുത്ത് കൊലപ്പെടുത്തിയതായി ആരോപണം. രതീന്ദ്ര ദേബ്ബർമയാണ് മകൾ സുഹാനിക്ക് വിഷം നൽകിയതെന്നാണ് ഇയാളുടെ ഭാര്യ മിതാലിയുടെ ആരോപണം. ആൺകുഞ്ഞിനായുള്ള ആഗ്രഹം സാധിക്കാത്തതുകൊണ്ടാണ് രതീന്ദ്ര ഈ കൊലപാതകം നടത്തിയതെന്നാണ് ഭാര്യ പറയുന്നത്.

തൃപുരയിലെ ഖൊവായ് ജില്ലയിലുള്ള ബെഹലാബാരി ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പത്താം ബറ്റാലിയൻ ടിഎസ്ആർ ഉദ്യോഗസ്ഥനായ രതീന്ദ്ര നിലവിൽ എഡിസി ഖുമുൽവങ് ആസ്ഥാനത്താണ് ജോലി ചെയ്യുന്നത്. ബിസ്‌ക്കറ്റ് വാങ്ങി നൽകാമെന്ന് പറഞ്ഞാണ് കുഞ്ഞിനെ രതീന്ദ്ര വാങ്ങിക്കൊണ്ട് പോയതെന്നും, പിന്നാലെ കുഞ്ഞ് ഛർദിച്ച് ബോധം കെടുകയായിരുന്നു എന്നും മിതാലി പറയുന്നു.

‘ബെഹലാബാരിയിലുള്ള എന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയതായിരുന്നു ഞങ്ങൾ. ഈ സമയം, എന്റെ ഭർത്താവ് രതീന്ദ്ര ഞങ്ങളുടെ മകളെയും സഹോദരിയുടെ മകനെയും കൂട്ടി അടുത്തുള്ള കടയിൽ ബിസ്‌ക്കറ്റ് വാങ്ങാൻ പോയി. തിരികെയെത്തി അധികം വൈകാതെ, എന്റെ മകൾ അതിയായി ഛർദ്ദിക്കുന്നതായും അവളുടെ വയറിളകുന്നതായും സഹോദരിയുടെ ശ്രദ്ധയിൽപ്പെട്ടു. പരിശോധിച്ചപ്പോൾ സുഹാനയുടെ വായിൽ നിന്ന് മരുന്നിന്റെ രൂക്ഷഗന്ധം വരുന്നുണ്ടായിരുന്നു,’ മിതാലി പറയുന്നു.

‘കുഞ്ഞിന് ഇങ്ങനെ വയ്യാതാവാനുംവേണ്ടി എന്താണ് നൽകിയെന്ന് ഞാൻ രതീന്ദ്രയോട് ചോദിച്ചു. എന്നാൽ അദ്ദേഹം ചോദ്യങ്ങളിൽനിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. വിഷം നൽകിയെന്ന കാര്യവും അദ്ദേഹം നിഷേധിച്ചു. എന്നാൽ, എന്റെ മകൾ ആശുപത്രിയിൽവെച്ച് മരിച്ചു. പരിഭ്രാന്തിയിൽ ഞാൻ എന്റെ മുടി വലിച്ചുപറിച്ചപ്പോൾ ഭർത്താവ് എന്റെ മുഖത്തടിച്ചു. എനിക്ക് രണ്ട് പെൺമക്കളാണുള്ളത്. സുഹാനിയായിരുന്നു ഇളയവൾ,’ മിതാലി മാധ്യമങ്ങളോട് പറഞ്ഞു.

കുഞ്ഞിനെ ആദ്യം ഖൊവായ് ജില്ലാ ആശുപത്രിയിലും പിന്നീട് സംസ്ഥാന തലസ്ഥാനമായ അഗർത്തലയിലെ ജിബി ആശുപത്രിയിലേക്കും കൊണ്ടുപോയി, എന്നാൽ ആശുപത്രിയിൽ എത്തും മുമ്പേ കുഞ്ഞ് മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രതീന്ദ്ര ദേബ്ബർമയെ പോലീസ് ഞായറാഴ്ച കസ്റ്റഡിയിലെടുത്തു. കോടതി ഇയാളെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുക

 

Leave A Comment