ട്രംപിന്റെ കോലം കത്തിച്ചപ്പോൾ പൊള്ളലേറ്റ സിപിഎം പ്രവർത്തകൻ മരിച്ചു

  • Home-FINAL
  • Business & Strategy
  • ട്രംപിന്റെ കോലം കത്തിച്ചപ്പോൾ പൊള്ളലേറ്റ സിപിഎം പ്രവർത്തകൻ മരിച്ചു

ട്രംപിന്റെ കോലം കത്തിച്ചപ്പോൾ പൊള്ളലേറ്റ സിപിഎം പ്രവർത്തകൻ മരിച്ചു


ചെന്നൈ: നാഗപട്ടണത്ത്‌ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ഡോണൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ പരുക്കേറ്റ പാർട്ടി പ്രവർത്തകൻ മരിച്ചു. വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ യുഎസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു നടത്തിയ പരിപാടിക്കിടെയാണ് അപകടം.

ബ്രാഞ്ച് സെക്രട്ടറി കല്യാണസുന്ദര (45)മാണു ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 10നായിരുന്നു സംഭവം. പെട്രോൾ ഒഴിച്ചു ട്രംപിന്റെ കോലം കത്തിക്കാൻ ശ്രമിച്ച കല്യാണ സുന്ദരത്തിന്റെ ശരീരത്തിലേക്കു തീപടരുകയായിരുന്നു. തഞ്ചാവൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന

Leave A Comment