തിരുവനന്തപുരം: കെ എസ് ശബരീനാഥൻ ഉൾപ്പടെയുള്ള പ്രമുഖരെ ഇറക്കി തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചെടുക്കാൻ കോൺഗ്രസ്. കോൺഗ്രസിന്റെ ആദ്യപട്ടിക നാളെ തിങ്കളാഴ്ച പുറത്തിറക്കും. തിരുവനന്തപുരം കോർപ്പറേഷനിൽ മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസിന് ഇത്തവണ വിജയിച്ചേ മതിയാകൂ. 100 സീറ്റുകളുണ്ടായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ 9 അംഗങ്ങൾ മാത്രമാണ് കോൺഗ്രസിനുള്ളത്. ബിജെപി-സിപിഎം പോരാട്ടമായി മാറാതിരിക്കാനാണ് എന്തുവില കൊടുത്തും കോർപ്പറേഷൻ പിടിച്ചടക്കാനുള്ള ശ്രമം.
ശബരിയുടെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാർഡ് വനിതാ സംവരണമായതിനാൽ കവടിയാറിൽ നിന്ന് മത്സരിക്കും. ശബരീനാഥനൊപ്പം യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ നേമം ഷജീർ, വീണ എസ് നായർ, കെ.എസ്.യു നേതാവ് വൈഷ്ണ സുരേഷ്, ജോൺസൺ ജോസഫ്, പട്ടം അനിൽ എന്നിവരും മത്സരിക്കുമെന്നാണ് സൂചന.

