യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചെറിയ പെരുന്നാള്‍ (ഈദില് ഫിത്ര്) അവധി പ്രഖ്യാപിച്ചു. റമദാന് ശേഷമുള്ള ശവ്വാല്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമണ്‍ റിസോഴ്സ് അറിയിച്ചു.റമസാൻ 30 ദിവസം പൂർത്തിയാക്കിയാല്‍ ഈ മാസം 30 പെരുന്നാള്‍ അവധിയില്‍ കൂടിച്ചേരുന്ന ഔദ്യോഗിക അവധിയായിരിക്കും.മാസം 29നാണ് ചന്ദ്രകല കാണുന്നതെങ്കില്‍ ചെറിയ പെരുന്നാള്‍ 30-ാം തീയതിയായിരിക്കും. അങ്ങിനെയെങ്കില്‍ മൂന്ന് ദിവസമായിരിക്കും അവധി. വാരാന്ത്യ അവധി കൂടി കൂട്ടിയാല്‍ നാല് ദിവസമായിരിക്കും അവധി ലഭിക്കുക. ഇനി 30നാണ് ചന്ദ്രക്കല കാണുന്നതെങ്കില്‍ മാര്‍ച്ച് 31നായിരിക്കും പെരുന്നാള്‍. അങ്ങനെയെങ്കില്‍ 31 മുതല്‍ ഏപ്രില്‍ രണ്ടുവരെയായിരിക്കും ചെറിയ പെരുന്നാള്‍ അവധി. 29 മുതല്‍ ഏപ്രില്‍ 2 വരെ അഞ്ച് ദിവസത്തെ നീണ്ട വാരാന്ത്യ അവധി ലഭിക്കും

