യുഡിഎഫ് പ്രവേശനം:പി.വി അന്‍വർ നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും

  • Home-FINAL
  • Business & Strategy
  • യുഡിഎഫ് പ്രവേശനം:പി.വി അന്‍വർ നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും

യുഡിഎഫ് പ്രവേശനം:പി.വി അന്‍വർ നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും


പി.വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച. കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് പി.വി അന്‍വറുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തും. തൃണമൂല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി വന്നാല്‍ മുന്നണി പ്രവേശനമാകാം എന്നാണ് കോണ്‍ഗ്രസ് നിലപാട്.പി.വി അന്‍വറിന്റെ രാഷ്ട്രീയ ഭാവിയാണ് ഇന്നത്തെ ചര്‍ച്ചയില്‍ നിര്‍ണായകം. രാവിലെ പത്തിന് നടക്കുന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കും.

Leave A Comment