ഉപതെരഞ്ഞെടുപ്പിൽ ഉള്ള ഉജ്വല വിജയത്തിന് കാരണം ഐക്യജനാധിപത്യമുന്നണിയുടെ കെട്ടുറപ്പും, ഭരണ വിരുദ്ധ വികാരവും – എം എ. സമദ്.

  • Home-FINAL
  • Business & Strategy
  • ഉപതെരഞ്ഞെടുപ്പിൽ ഉള്ള ഉജ്വല വിജയത്തിന് കാരണം ഐക്യജനാധിപത്യമുന്നണിയുടെ കെട്ടുറപ്പും, ഭരണ വിരുദ്ധ വികാരവും – എം എ. സമദ്.

ഉപതെരഞ്ഞെടുപ്പിൽ ഉള്ള ഉജ്വല വിജയത്തിന് കാരണം ഐക്യജനാധിപത്യമുന്നണിയുടെ കെട്ടുറപ്പും, ഭരണ വിരുദ്ധ വികാരവും – എം എ. സമദ്.


വയനാട് പാർലമെന്റ് ഉപ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കും, പാലക്കാട്‌ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ ചരിത്ര ഭൂരിപക്ഷത്തിന് പ്രധാന കാരണം ഐക്യ ജനാധിപത്യമുന്നണി യുടെ കെട്ടുറപ്പും, സംസ്ഥാന – കേന്ദ്ര സർക്കാരുകളോടുള്ള ഭരണ വിരുദ്ധ വികാരവും ആണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സമതി അംഗം എം എ സമദ് അഭിപ്രായപെട്ടു. ഉപ തെരഞ്ഞെടുപ്പിൽ സി പി എം, ഉം ബി ജെ പി യും വർഗീയവത്കരിക്കാൻ ആണ് ശ്രമിച്ചത്. ആ ശ്രമങ്ങളെ അവിടുത്തെ ജനങ്ങൾ പുശ്ചിച്ചു തള്ളിയതിന്റെ പ്രതിഫലനം ആണ് ഐക്യജനാധിപത്യമുന്നണിയുടെ ചരിത്ര ഭൂരിപക്ഷം.

കേരളത്തിൽ ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യം ആണ് നിലവിൽ ഉള്ളത്. സർക്കാരിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം ആണ് ചേലക്കരയിൽ ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം മൂന്നിലൊന്നിൽ താഴെ കുറക്കുവാനും സാധിച്ചത്. തെരഞ്ഞെടുപ്പ് പരസ്യത്തിൽ പോലും വർഗീയത കാണിക്കാൻ ശ്രമിക്കുന്ന ഇടതുപക്ഷമാണ് ഏറ്റവും വലിയ വർഗീയ കക്ഷി എന്നും ബഹ്‌റൈൻ യൂ ഡി എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിജയാഘോഷം ഉത്ഘാടനം ചെയ്തു സംസാരിച്ച മുസ്ലിം ലീഗ് സംസ്ഥാന സമതി അംഗം എം എ സമദ് ആരോപിച്ചു. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച വിജയാഘോഷ യോഗം മുസ്ലിം ലീഗ് സംസ്ഥാന സമതി അംഗം എം എ സമദ് ഉത്ഘാടനം ചെയ്തു.

 

കെ എം സി സി ജനറൽ സെക്രട്ടറി ഷംസുദിൻ വെള്ളികുളങ്ങര സ്വാഗതവും, കെ എം സി സി ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം നന്ദിയും രേഖപ്പെടുത്തിയ യോഗത്തിൽ കെ എം സി സി സംസ്ഥാന പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ, ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി വർക്കിങ് പ്രസിഡന്റ്‌ ബോബി പാറയിൽ,കെ എം സി സി മുൻ ജനറൽ സെക്രട്ടറി അസ്സൈനാർകളത്തിങ്കൽ ഒഐസിസി ജനറൽ സെക്രട്ടറി മനു മാത്യു, ട്രഷറർ ലത്തീഫ് ആയംചേരി കെ എം സി സി ട്രഷറർ കെ പി മുസ്തഫ,കൂട്ടുസ മുണ്ടേരി,ബഹ്‌റൈൻ നൗക പ്രതിനിധി അശ്വതി എന്നിവർ പ്രസംഗിച്ചു.

 

ഒഐസിസി ദേശീയ ഭാരവാഹികളായ ഷമീം നടുവണ്ണൂർ,പ്രദീപ്‌ മേപ്പയൂർ,ജവാദ് വക്കം, നസീം തൊടിയൂർ,രഞ്ചൻ കേച്ചേരി, രജിത് മൊട്ടപ്പാറ,ജോണി താമരശ്ശേരി, ജോയ് ചുനക്കര, കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് ഭാരവാഹികളായ എ. പി. ഫൈസൽ, സലിം തളങ്കര, ഷഹീർ കാട്ടമ്പള്ളി, അഷ്‌റഫ്‌ കാക്കണ്ടി, എസ്‌. കെ. നാസർ, ഒഐസിസി വനിതാ വിങ്ങ് പ്രസിഡൻറ് മിനി മാത്യു,ഒഐസിസി നേതാക്കളായ അലക്സ്‌ മഠത്തിൽ, മോഹൻകുമാർ നൂറനാട്, ജാലിസ് കെ കെ, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്,സിജു പുന്നവേലി,സുരേഷ് പുണ്ടൂർ, ചന്ദ്രൻ വളയം,നിസാർ കുന്നംകുളത്തിൽ, രഞ്ജിത്ത് പടിക്കൽ, വില്യം ജോൺ,മുനീർ പേരാമ്പ്ര കെഎംസിസി വിവിധ ജില്ലാ ഏരിയ പ്രസിഡന്റ് സെക്രട്ടറിമാർ, ഭാരവാഹികൾ തുടങ്ങിയവർ വിജയാഘോഷ പരിപാടിക്ക് നേതൃത്വം നൽകി.

Leave A Comment