സംസ്ഥാനത്തു ഡോക്ടർമാർക്കും എൻജിനീയർമാർക്കും തൊഴിൽ ഇല്ല. തൊഴിലിനായി റജിസ്റ്റർ ചെയ്തിരിക്കുന്നത് 18,045 ഡോക്ടർമാരെന്ന് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് കണക്കുകൾ.72,446 എൻജിനീയറിങ് ബിരുദധാരിക ളും റജിസ്റ്റർ ചെയ്തു തൊഴിൽ കാത്തിരിക്കുകയാണ്. കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 2023 ജനു വരി മുതൽ 2024 ജൂലൈ 31 വരെ റജിസ്റ്റർ ചെയ്ത കണക്കാണിത്. തൊഴിൽരഹിത രിൽ സ്ത്രീകളാണു മുന്നിലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 1,15,582 പേർ. പുരുഷന്മാർ:
: 86,517. മെഡിക്കൽ വിഭാഗത്തിൽ വെറ്റ റിനറി ബിരുദധാരികളിൽ 1,549 ഉദ്യോഗാർഥികൾക്ക് തൊഴിലിനാ യി റജിസ്റ്റർ ചെയ്തിട്ടുണ്ട്. എൻ ജിനീയറിങ് ഡിപ്ലോമ ബിരുദധാ രികളായ 52,498 പേരും തൊഴില ന്വേഷകരാണ്.
ഐടിഐ വിജയിച്ച 1,33,787 പേരും തൊഴിൽരഹിതരുടെ പട്ടി കയിലാണ്. പ്രഫഷനൽ / സാ ങ്കേതിക തൊഴിലന്വേഷകർ ഏറ്റ
വും കൂടുതൽ തിരുവനന്തപുരം ജില്ലയിലാണ്: 32,880. ഇതിൽ 18,320 പേർ സ്ത്രീകളാണ്. കുറ വ് ഇടുക്കിയിലാണ്: 5,825 (സ്ത്രീ കൾ -3125).
സ്വകാര്യ മേഖലയിൽ ഉൾപ്പെ ടെ തൊഴിൽമേളയും ജില്ലകളിൽ എംപ്ലോയബിലിറ്റി സെന്ററുകളും പഞ്ചായത്തിൽ കരിയർ ഡവല പ്മെന്റ് സെന്ററുകളും സ്ഥാപിച്ചി ട്ടും തൊഴിലില്ലായ്മ പരിഹരിച്ചിട്ടി ല്ലെന്ന് കണക്കുകൾ വ്യക്തമാ ക്കുന്നു.

