യുഎൻഎ നേഴ്സസ് ഫാമിലി ബഹ്റൈൻ നേഴ്സസ് ഫാമിലി ഷോ “ എയ്ഞ്ചേൽസ് നൈറ്റ് “ പ്രൗഢഗംഭീരമായി ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിൽ നടന്നു . യുഎൻഎ ഗ്ലോബൽ പ്രസിഡന്റ് ജാസ്മിൻഷാ മുഖ്യയാതിഥിയായിരുന്നു. യുഎൻഎ നേഴ്സസ് ഫാമിലി സെക്രട്ടറി അരുൺജിത്ത് എ പി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് ജിബി ജോൺ വർഗീസ് അധ്യക്ഷയായി . നേഴ്സസ് ഫാമിലി രക്ഷാധികാരി ഡേവിസ് , ഡോക്ടർ ചെറിയാൻ എന്നിവർക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം മുഖ്യാതിഥി സമ്മാനിച്ചു . നേഴ്സസ് ഫാമിലി ട്രെഷറർ നിഥിൻ , കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ ,ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കേസ്സിയോസ് കമിലോ , സാമൂഹ്യ പ്രവർത്തകൻ നിസ്സാർ കൊല്ലം തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു . ഫാമിലി മെമ്പർമാരുടെ ആദ്യ ഐഡികാർഡ് യുഎൻഎ നേഴ്സസ് ഫാമിലി ജോയിന്റ് സെക്രട്ടറി മിനി മാത്യു ഏറ്റുവാങ്ങി , നേഴ്സിങ് മേഖലയിൽ മൂന്ന് പതിറ്റാണ്ടു പിന്നിട്ട കോവിഡ് പോരാളികളെ ചടങ്ങിൽ ആദരിച്ചു . പ്രോഗ്ഗ്രം കമ്മറ്റി കൺവീനർ ആശ പ്രവീൺ നന്ദി അറിയിച്ചു .

പരിപാടിക്ക് മാറ്റ് കൂട്ടാൻ ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം ശ്രീനാഥ് , പാർവതി എന്നിവരുടെ നേതൃത്വത്തിൽ മ്യൂസിക്കൽ നൈറ്റ് നടന്നു .ഫാമിലി അംഗങ്ങളുടെ കുട്ടികൾ നടത്തിയ ഡാൻസ് ഷോ വര്ണശബളമായി .നേഴ്സുമാരുടെ ഫാമിലി കൂട്ടായ്മാ നടത്തിയ പരിപാടികൾ വീക്ഷിക്കാൻ എത്തിയ ആയിരങ്ങൾ സദസ്സ് സമ്പന്നമാക്കി .

ബീറ്റ്സ് ഓഫ് ബഹ്റൈൻ നടത്തിയ നാസിക് ഡോൾ പരിപാടിയെ ആഘോഷ നിറവിലാക്കി . ഹൃദ്യമായ പരിപാടി വലിയ ക്യാൻവാസിൽ വരച്ചിടാൻ കഴിഞ്ഞ യുഎൻഎ നേഴ്സസ് ഫാമിലി എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് കലാകാരന്മാർക്കുള്ള മെഡലുകൾ വിതരണം ചെയ്തു .നേഴ്സുമാർക്ക് നൽകുന്ന പിന്തുണയ്ക്ക് ബഹ്റൈൻ രാജ്യത്തോട് നേഴ്സസ് എക്സിക്യൂട്ടീവ് അംഗങ്ങൾ നന്ദി പറഞ്ഞു . രാത്രി പതിനൊന്നോടെ ബഹ്റൈൻ കണ്ട ആദ്യ നേഴ്സസ് മെഗാ ഷോയ്ക്ക് തിരശീല വീണു

