ബഹ്റൈനിലെ നേഴ്സുമാരുടെ കൂട്ടായ്മയായ UNIB -DEVJI യുമായിചേർന്ന് സൽമാനിയ മർമാരിസ് ഹാളിൽ വച്ച് യൂണിബിന്റെ 8ആം വാർഷികവും അതോടൊപ്പം തന്നെ നേഴ്സസ് ഡേ സെലിബ്രേഷനും ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ദാന ചടങ്ങും നടന്നു.
ആഘോഷ പരിപാടിയിൽ 500 ഓളം നേഴ്സുമാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.യുഎൻഐബി പ്രസിഡന്റ് ലിത മറിയം അധ്യക്ഷത വഹിച്ച ചടങ്ങിന് സെക്രട്ടറി അനു ഷാജിത്ത് സ്വാഗതം പറഞ്ഞു.മുഖ്യ അതിഥിയായി പങ്കെടുത്ത പാർലമെന്റ് അംഗം ഹസ്സൻ ഈദ് ബുഖാമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
എം.എസ്.അമേന ഇബ്രാഹിം മാലിക് (എൻഎച്ച്ആർഎയിൽ ഗുണനിലവാരത്തിലും അക്രഡിറ്റേഷനിലും സിഇഒയുടെ കൺസൾട്ടന്റ് ഉപദേഷ്ടാവ്)ഇന്ത്യൻ എംബസി കൗൺസിലർ രാജീവ് കുമാർ മിശ്ര,ആർഎംഎസ്. ചീഫ് നഴ്സിംഗ് ഓഫീസർ ഫാത്തിമ യൂസിഫ് മുഹമ്മദ് അൽ റയീസ്,അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ കോർപ്പറേറ്റ് സിഇഒ ഡോ. ജോർജ് ചെറിയാൻ,ഗവൺമെന്റ് ആശുപത്രിയുടെ സിഎൻഎസ് റഹ്മ ജാസിം അൽ ബസ്രി,അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ പ്രൈമറി കെയർ മേധാവി -ഡോ. ബാബു രാമചന്ദ്രൻ കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ ഡോ. അനൂപ് അബ്ദുള്ള എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
ബഹ്റൈനിലെ വിവിധ സാമൂഹ്യ സങ്കടനകളുടെ പ്രധിനിധികൾ ചടങ്ങിൽ ആശംസകൾ അറിയിച്ചു.ബഹ്റൈനിലെ വിവിധ ഹോസ്പിറ്റലുകളിൽ വർക്ക് ചെയ്യുന്ന സീനിയറായ 30ഓളം നേഴ്സുമാർക്ക് മൊമെന്റോ നൽകി ആദരിച്ചു.
പ്രീജ രഞ്ജിത്ത് ചൊല്ലിക്കൊടുത്ത നഴ്സസ് പ്രതിജ്ഞ മെഴുകുതിരി തെളിയിച് മറ്റു നേഴ്സുമാർ ഏറ്റുചൊല്ലി.കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും സമ്മേളനത്തിന് മികവേകി. ചടങ്ങിന് വൈസ് പ്രസിഡൻ്റ് ഹരി കൃഷ്ണൻ നന്ദി രേഖപ്പെടുത്തി.