യുഎൻഐബി -ഏഷ്യൻ സ്കൂളുമായി ചേർന്ന് ആരോഗ്യ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • യുഎൻഐബി -ഏഷ്യൻ സ്കൂളുമായി ചേർന്ന് ആരോഗ്യ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു

യുഎൻഐബി -ഏഷ്യൻ സ്കൂളുമായി ചേർന്ന് ആരോഗ്യ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു


യുണൈറ്റഡ് നഴ്സസ് ഇന്ത്യ ബഹ്റൈൻ ഏഷ്യൻ സ്കൂളുമായി ചേർന്ന് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന്റെ സഹായത്തോടെ നടത്തിയ ഹെൽത്ത്‌ അവെർനെസ്സ് ക്യാമ്പിൽ ഏകദേശം 200- ഓളം മാതാപിതാക്കളും കുട്ടികളും പങ്കെടുത്തു.

യൂണിബ് സെക്രട്ടറി ലിതാ മറിയം അധ്യക്ഷത വഹിച്ച ക്യാമ്പ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ സീനിയർ ഫാമിലി ഫിസിഷ്യൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ക്യാമ്പിൽ പങ്കെടുത്തവർക്ക് ഡോ .ഗായത്രി (GP), ഡോ . ബെൻറോയി (ഡെർമട്രോളജി ), ഡോ . ബാബു (ഫാമിലി ഫിസിഷൻ) എന്നിവർ ഫ്രീ കൺസൽറ്റേഷൻ നൽകി.തുടർന്ന് പ്രോഗ്രാം കോർഡിനേറ്ററായ സുചിത്ര രാജീവ്‌ നന്ദി രേഖപെടുത്തി.

യൂണിബിന് എഎംഎഛ് നോടും ഏഷ്യൻ സ്കൂളിനോടുള്ള നന്ദി സൂചകമായി മൊമെന്റോ കൈമാറി.

പ്രോഗ്രാം കോർഡിനേറ്റേഴ്‌സായ പ്രിൻസ് തോമസ്‌, ജയ്സി ജയചന്ദ്രൻ, ലൗലി മാത്യു , ഷേർലി തോമസ്‌ എന്നിവരും എക്സിക്യൂട്ടീവ് മെംബേർസായ അനു ഷാജിത്, വിഞ്ചു മറിയം, ആര്യ രാജേഷ്, അപർണ ചന്ദ്രൻ, ശ്വേത പുനിത്, സിതാര കുമാർ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു.

Leave A Comment