ബഹ്റൈനിൽ തൊഴിലാളികൾക്കായി ശീതകാല കിറ്റ് വിതരണം നടത്തി യുഎൻഐബി;2026-ലെ ആദ്യ സാമൂഹ്യ സേവന പരിപാടിയുമായി TEAM UNIB

  • Home-FINAL
  • Business & Strategy
  • ബഹ്റൈനിൽ തൊഴിലാളികൾക്കായി ശീതകാല കിറ്റ് വിതരണം നടത്തി യുഎൻഐബി;2026-ലെ ആദ്യ സാമൂഹ്യ സേവന പരിപാടിയുമായി TEAM UNIB

ബഹ്റൈനിൽ തൊഴിലാളികൾക്കായി ശീതകാല കിറ്റ് വിതരണം നടത്തി യുഎൻഐബി;2026-ലെ ആദ്യ സാമൂഹ്യ സേവന പരിപാടിയുമായി TEAM UNIB


ബഹ്റൈനിൽ അനുഭവപ്പെടുന്ന കടുത്ത ശീതകാലത്തെ നേരിടുന്നതിനായി തൊഴിലാളികൾക്കായി യുഎൻഐബി ടീം ശീതകാല കിറ്റ് വിതരണം നടത്തി. ജനുവരി 30-ന് “Wrapping the Hope Around Those Who Need It Most” എന്ന തീമിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ സേവന പരിപാടിയിൽ ഏകദേശം 50 തൊഴിലാളികൾക്ക് ആവശ്യമായ ശീതകാല ഉപകരണങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു.കഴിഞ്ഞ കാലയളവുകളിൽ UNIB ടീം നടത്തിവരുന്ന സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഈ പദ്ധതി നടപ്പിലാക്കിയത്. 2026-ലെ UNIB-യുടെ ആദ്യ സേവന പരിപാടിയെന്ന പ്രത്യേകതയും ഈ പ്രവർത്തനത്തിനുണ്ട്.“ലൈറ്റ് ഓഫ് കൈൻഡ്നസ് ആൻഡ് സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവ്” എന്ന സംഘടനയുടെ സ്ഥാപകനായ സയ്യദ് ഹനീഫ് പരിപാടി ഉദ്ഘാടനം ചെയ്തു.

UNIB ടീമിന്റെ നേതൃത്വത്തിൽ നടന്ന ഈ പ്രവർത്തനം മനുഷ്യസ്നേഹത്തിന്റെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും മികച്ച മാതൃകയായി. ഇത്തരം സേവന പ്രവർത്തനങ്ങൾ തുടർച്ചയായി നടപ്പിലാക്കുമെന്ന് സംഘാടകർ അറിയിച്ചു.പരിപാടിയുടെ കോർഡിനേറ്റർമാരായി രമ്യ ഗിരീഷ്, ആര്യ രാജേഷ്, ജയ്സി ജയചന്ദ്രൻ എന്നിവർ പ്രവർത്തിച്ചു.UNIB എക്സിക്യൂട്ടീവ് അംഗങ്ങളായ അനു ഷജിത്ത് (സെക്രട്ടറി )അപർണ ചന്ദ്രൻ, സുചിത്ര രാജീവ്, വിശാൽ മുല്ലശേരിൽ, ലൗലി ജെയിംസ്, സുചി, ശ്വേത പുനിത് എന്നിവർ പരിപാടിക്ക് പൂർണ പിന്തുണ നൽകി പങ്കെടുത്തു.

 

Leave A Comment