തിരുവനന്തപുരം: സർവകലാശാല യൂണിയനെ അസാധുവാക്കിയ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന് കുന്നുമ്മലിൻ്റെ നടപടി ഹൈക്കോടതി റദ്ദാക്കി. കാലാവധി പൂര്‍ത്തിയാകുംവരെ വിദ്യാര്‍ത്ഥി യൂണിയന് തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സര്‍വകലാശാല ഫണ്ട് അനുവദിച്ച രണ്ട് പരിപാടികള്‍ നടത്താനും ഹൈക്കോടതി അനുമതി നല്കി. സര്‍വകലാശാല യൂണിയന് നല്കിയ ഹര്‍ജിയിലാണ് നടപടി.
കഴിഞ്ഞ ഫെബ്രുവരി പത്തിനായിരുന്നു കേരള സര്‍വകലാശാല യൂണിയന് മോഹനന് കുന്നുമ്മല്‍ അസാധുവാക്കിയത്. തെരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സിലും രൂപീകരിച്ചിരുന്നു. യൂണിയന്റെ കാലാവധി കഴിഞ്ഞതിനാലാണ് നടപടിയെന്നായിരുന്നു സര്‍വകലാശാലയുടെ വിശദീകരണം. എന്നാല്‍ പ്രതികാര നടപടിയെന്നായിരുന്നു എസ്എഫ്ഐയുടെ ആരോപണം.

