യുഎൻഎ നേഴ്സസ് ഫാമിലി ബഹ്റൈൻ നേഴ്സസ് ഡേ ആഘോഷങ്ങൾ മെയ് 12 നു കേരള കാത്തോലിക് അസോസിയേഷൻ ഹാളിൽ നടന്നു .
വൈകുന്നേരം 7 നു ബഹ്റൈൻ പാര്‍ലമെന്റ് അംഗം ഡോ. ഹസ്സൻ ഈദ് ബുഖാമസ് (എം പി ) പരിപാടി ഉൽഘാടനം ചെയ്തു .
നേഴ്സസ് ഫാമിലി പ്രസിഡന്റ് ജിബി ജോൺ വർഗീസ് അധ്യക്ഷയായ ചടങ്ങിൽ സെക്രട്ടറി അരുൺജിത്ത് എ പി സ്വാഗതം ആശംസിച്ചു .
ബഹ്റൈനിലെ സാമൂഹിക സാംസകാരിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു .
കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള , എഴുത്തുകാരൻ സജി മാർക്കോസ് , പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് സുധീർ തിരുനിലത്ത് എന്നിവർ ആശംസ അർപ്പിച്ചു .
സാമൂഹിക നേതാക്കളായ. ഡോ. ഷെമിലി.പി. ജോൺ, നിസാർ കൊല്ലം, രാജുകല്ലുമ്പുറം എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 20 വർഷത്തിന് മുകളിൽ പ്രവർത്തിപരിചയമുള്ള നാൽപതു നേഴ്സുമാരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു .
നേഴ്സസ് ഫാമിലി അംഗം ശീതൾ രചിച്ച യാത്രാവിവരണം ചടങ്ങിൽ പ്രകാശനം ചെയ്തു .യുഎൻഎ നേഴ്സസ് ഫാമിലിയുടെ സബ്കമ്മറ്റിയിലെ പ്രവർത്തക മികവിന് മിനി ,നിധീഷ് , അജേഷ് , ജനനി , ലിജോ എന്നിവർക്ക് ട്രെഷറർ നിതിൻ , വൈസ് പ്രസിഡന്റ് സുനിൽ എന്നിവർ ചേർന്ന് മൊമെന്റോ സമ്മാനിച്ചു .എക്സിക്യൂട്ടീവ് കമ്മറ്റി അംഗംങ്ങളായ ജോഷി , സുജിത് ,അന്ന , ജോജു , സന്ദീപ് , ശ്രീരാജ് ,സുജ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പരിപാടിയോടനുബന്ധിച്ചു പയ്യന്നൂർ സൗഹൃദ വേദിയുടെ നാടൻ പാട്ട് വേദിയിൽ അരങ്ങേറി.പരിപാടിയുടെ അവതാരകനായി വിനോദ് നാരായണും , ബഹ്റൈനിലെ കല സാംസകാരിക പ്രവർത്തകരും ഒത്തു ചേർന്നപ്പോൾ നേഴ്സസ് ദിന പരിപാടികൾ വിസ്മയമായി . രാത്രി 10 നു അവസാനിച്ച പരിപാടിയിൽ ജോയിന്റ് സെക്രട്ടറി മിനി മാത്യു നന്ദി അറിയിച്ചു.