77 മത് റിപ്പബ്ലിക് ഡേ യുമായി ബന്ധപ്പെട്ട് മലയാളം ക്ലാസ് വിദ്യാർത്ഥികൾക്കായി നിങ്ങളുടെ സ്വന്തം കഥ എഴുതുക എന്ന വിഷയത്തിൽ പരിശീലന സെഷൻ സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • 77 മത് റിപ്പബ്ലിക് ഡേ യുമായി ബന്ധപ്പെട്ട് മലയാളം ക്ലാസ് വിദ്യാർത്ഥികൾക്കായി നിങ്ങളുടെ സ്വന്തം കഥ എഴുതുക എന്ന വിഷയത്തിൽ പരിശീലന സെഷൻ സംഘടിപ്പിച്ചു

77 മത് റിപ്പബ്ലിക് ഡേ യുമായി ബന്ധപ്പെട്ട് മലയാളം ക്ലാസ് വിദ്യാർത്ഥികൾക്കായി നിങ്ങളുടെ സ്വന്തം കഥ എഴുതുക എന്ന വിഷയത്തിൽ പരിശീലന സെഷൻ സംഘടിപ്പിച്ചു


77 മത് റിപ്പബ്ലിക് ഡേ യുമായി ബന്ധപ്പെട്ട് മലയാളം ക്ലാസ് വിദ്യാർത്ഥികൾക്കായി നിങ്ങളുടെ സ്വന്തം കഥ എഴുതുക എന്ന വിഷയത്തിൽ പരിശീലന സെഷൻ സംഘടിപ്പിച്ചു. ഈ സെഷൻ *പ്രൊഫസർ Dr.സെന്തിൽകുമാർ നയിച്ചു.വിദ്യാർത്ഥികൾക്ക് സ്വന്തം ചിന്തകളും ആശയങ്ങളും ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാൻ പ്രചോദനം നൽകുന്ന തരത്തിലായിരുന്നു പരിശീലനം.വിദ്യാർത്ഥികളുടെ വ്യക്തിത്വവികസനത്തിനും ആത്മവിശ്വാസ വർധനയ്ക്കും ഈ പരിശീലനം ഏറെ സഹായകമായി. വരാനിരിക്കുന്ന പരീക്ഷകൾക്ക് മുന്നോടിയായി കുട്ടികളുടെ മാനസിക ഒരുക്കത്തിനും ധൈര്യത്തിനും ഈ പരിശീലനം ഗുണകരമായി.

ഈ പരിശീലന പരിപാടിക്ക് യൂണിറ്റി പ്രസിഡന്റ് പ്രസന്നകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി രമ ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. Dr സെന്തിൽ കുമാറിനെ യോഗത്തിൽ ആദരിക്കുകയുണ്ടായി.ചാരിറ്റി കോഡിനേറ്റർ സുദീപ് രാഘവൻ,യൂണിറ്റി മാർഗദർശി അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു.സൗമ്യ സെന്തിൽ നന്ദി പറഞ്ഞ യോഗത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ, സനോജ്, ഗായത്രി പ്രശാന്ത്, വിനീഷ്, അനുഷ സുജിത് മലയാളം ക്ലാസ്സ്‌ അധ്യാപകരായ ഷീന അനിൽ, രതിഹരിദാസ്, രക്ഷിതാക്കൾ പങ്കെടുത്തു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് അർപ്പണബോധത്തോടെ പ്രവർത്തിച്ച മുഴുവൻ ടീം അംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നു.

Leave A Comment