അന്‍വര്‍ – വെള്ളാപ്പള്ളി കൂടിക്കാഴ്ച ; സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് ഇരുവരും

  • Home-FINAL
  • Business & Strategy
  • അന്‍വര്‍ – വെള്ളാപ്പള്ളി കൂടിക്കാഴ്ച ; സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് ഇരുവരും

അന്‍വര്‍ – വെള്ളാപ്പള്ളി കൂടിക്കാഴ്ച ; സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് ഇരുവരും


അന്‍വറിന്റെ വിമര്‍ശനങ്ങളില്‍ അഭിപ്രായം പറയാന്‍ താനില്ലെന്നും വെള്ളാപ്പള്ളി നടേശൻ . അന്‍വറിനെ നേരത്തെ അറിയാം. ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. അജിത് കുമാറിനെതിരെ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തില്‍ ഇരിക്കുന്ന വിഷയത്തില്‍ താൻ അഭിപ്രായം പറയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു . അന്‍വറിന് അന്‍വറിന്റെ നിലപാട് തനിക്ക് തന്റെ നിലപാട് – വെള്ളാപ്പള്ളി വിശദമാക്കി.ശബരി മല വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ശബരിമല വിവാദ വിഷയമാക്കരുത്. എല്ലാ ഭക്തര്‍ക്കും ദര്‍ശനത്തിന് അവസരം ഒരുക്കണം. സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. തിരുത്തുമെന്നാണ് പ്രതീക്ഷ – വെള്ളാപ്പള്ളി വ്യക്തമാക്കി.വെള്ളാപ്പള്ളി യുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ ഉദ്ദേശമില്ലെന്ന് അന്‍വറും വ്യക്തമാക്കി. തികച്ചും സൗഹൃദ കൂടിക്കാഴ്ച എന്ന് അന്‍വര്‍ പറഞ്ഞു. സന്ദര്‍ശനത്തില്‍ ഒരുതരത്തിലും രാഷ്ട്രീയമില്ല.എഡിജിപി അജിത് കുമാറിനെതിരെ വലിയ ബന്ധം പുലര്‍ത്തുന്നയാളാണ് വെള്ളാപ്പള്ളി നടേശന്‍. കൂടാതെ സര്‍ക്കാരിനെ പിണക്കാത്ത രീതിയലുള്ള നിലപാട് ആണ് വെള്ളാപ്പള്ളി സ്വീകരിക്കുന്നത്. ഇതിനിടെയാണ് സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ തുടരുന്ന അന്‍വര്‍ കൂടിക്കാഴ്ചയ്ക്കായി എത്തിയത്. അന്‍വറിന്റെ വിമര്‍ശനങ്ങള്‍. പിന്നീട് ആരോപണങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രിക്കെതിരയെും സിപിഐഎമ്മിനെതിരെയും അന്‍വര്‍ രംഗത്തെത്തിയിരുന്നു.

Leave A Comment