കേരളത്തിന് മൂന്നാം വന്ദേഭാരത്; ഇഷ്ടനഗരത്തിലേക്ക് ഇനി മലയാളികൾക്ക് സഞ്ചരിക്കാം

  • Home-FINAL
  • Kerala
  • കേരളത്തിന് മൂന്നാം വന്ദേഭാരത്; ഇഷ്ടനഗരത്തിലേക്ക് ഇനി മലയാളികൾക്ക് സഞ്ചരിക്കാം

കേരളത്തിന് മൂന്നാം വന്ദേഭാരത്; ഇഷ്ടനഗരത്തിലേക്ക് ഇനി മലയാളികൾക്ക് സഞ്ചരിക്കാം


തിരുവനന്തപുരം: കേരളത്തിന് മൂന്നാം വന്ദേഭാരത് സർവീസ് അനുവദിച്ചുവെന്ന് റിപ്പോർട്ടുകൾ. റണാകുളം – ബംഗളൂരു റൂട്ടിലാണ് സർവീസ് ആരംഭിക്കുന്നതെന്നാണ് സൂചന. ബിജെപി സംസ്ഥാന അദ്ധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജീവ് ചന്ദ്രശേഖർ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് ഇക്കാര്യം ഒരാഴ്ച മുമ്പ് സൂചിപ്പിച്ചിരുന്നുവെന്നും ഇത്രയും വേഗം നടപടി സ്വീകരിച്ചതിന് നന്ദിയെന്നും രാജീവ് ചന്ദ്രശേഖർ പോസ്റ്റിൽ വ്യക്തമാക്കി.

ബംഗളൂരുവിലേക്ക് കേരളത്തിൽ നിന്ന് വന്ദേഭാരത് സർവീസ് എന്നത് മലയാളികളുടെ നാളുകളായുള്ള സ്വപ്‌നമാണ്.
ഐടി മേഖലയിലടക്കം ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്ന നഗരമാണ് ബംഗളൂരു. അവിടേയ്ക്ക് കേരളത്തിൽ നിന്നും കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നത് വളരെ നാളായുള്ള ആവശ്യമാണ്. ഇക്കാര്യം ഒരു മാസം മുൻപ് റെയിൽവെ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

Leave A Comment