കോഴിക്കോട്ടേക്ക് പുതിയ വന്ദേഭാരത് സർവീസ് വരുന്നു

  • Home-FINAL
  • Kerala
  • കോഴിക്കോട്ടേക്ക് പുതിയ വന്ദേഭാരത് സർവീസ് വരുന്നു

കോഴിക്കോട്ടേക്ക് പുതിയ വന്ദേഭാരത് സർവീസ് വരുന്നു


കോഴിക്കോട്: മലബാറിന്റെ യാത്രാ ക്ലേശം പരിഹരിക്കാൻ കൂടുതൽ ട്രെയിനുകൾ എത്തും. മലബാറിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യവുമായി ബിജെപി ജില്ല അദ്ധ്യക്ഷൻ കെപി പ്രകാശ് ബാബു കേന്ദ്ര റെയിൽവേ സഹമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അനുകൂല നടപടികൾ ഉറപ്പ് ലഭിച്ചിരിക്കുന്നത്. സഹമന്ത്രി വി സോമണ്ണയ്ക്ക് ബിജെപി നേതാക്കൾ നിവേദനം നൽകി.

കോഴിക്കോടിന് വന്ദേഭാരത് എന്നതാണ് പരിഗണിക്കുന്ന സർവീസുകളിൽ ഏറ്റവും പ്രധാനപ്പെട്ടത്. രാജ്യത്തെ ഭൂരിഭാഗം റൂട്ടുകളിലും വന്ദേഭാരത് സർവീസുകൾ ലാഭത്തിലാണ് ഓടുന്നത്. എന്നാൽ യാത്രക്കാരുടെ എണ്ണത്തിൽ വളരെ പിന്നിലാണ് മംഗളൂരു – ഗോവ വന്ദേഭാരത് സർവീസ്. ഈ ട്രെയിൻ കോഴിക്കോടേക്ക് നീട്ടുന്ന കാര്യമാണ് റെയിൽവേ പരിഗണിക്കുന്നത്.

Leave A Comment