വടശ്ശേരി ഹസൻ മുസ്ലിയാർക്ക് സ്വീകരണം നൽകി.

വടശ്ശേരി ഹസൻ മുസ്ലിയാർക്ക് സ്വീകരണം നൽകി.


ധാർമികതയി ലധിഷ്ഠിതമായ വിദ്യാഭ്യാസവും അറിവും പകർന്ന് നൽകുന്നതിലൂടെ മാതമേ പുതിയ തലമുറയെ സാംസ്കാരിക സമ്പന്നരാക്കാൻ കഴിയുകയുള്ളൂവെന്നും അത്തരം പ്രവർത്ത നങ്ങളുമായി ചേർന്ന് നിന്ന് സാമൂഹിക സേവനപ്രവർത്തനങ്ങളിൽ കൂടുതൽ കർമനിരതരാവണമെന്നും കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് വടശ്ശേരി ഹുസൈൻ മുസ്ലിയാർ പ്രസ്താവിച്ചു.

അരീക്കോട് മജ്മഅ് പ്രചരണാർത്ഥം ബഹ്റൈനിലെത്തിയ ശേഷം മനാമ സുന്നി സെന്ററിൽ ബഹ്റൈൻ കമ്മിറ്റി ഒരുക്കിയ സ്വീകരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.

മജ്മഅ് ബഹ്റൈൻ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് ഹാജിയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ്. നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി ഉദ്ഘാടനം ചെയ്തു. അഡ്വ: എം. സി. അബ്ദുൽ കരീം, ജമാൽ വിട്ടൽ. ശമീർ പന്നൂർ, റഫീക്ക് ലത്വീഫി വരവൂർ,സുലൈമാൻ ഹാജി, അബ്ദു റഹീം സഖാഫി എന്നിവർ സംസാരിച്ചു.ബഷീർ ഹാജി ചേലേമ്പ്ര, ഹംസ ഖാലിദ് സഖാഫി, അബ്ദുള്ള രണ്ടത്താണി എന്നിവർ നേതൃത്വം നൽകി. ശിഹാബുദ്ധീൻ സിദ്ദീഖി സ്വാഗതവും അസ് കർ താനൂർ നന്ദിയും പറഞ്ഞു

Leave A Comment