തമിഴ്നാട് സർക്കാർ രൂപീകരണം: വിജയ് യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

  • Home-FINAL
  • India
  • തമിഴ്നാട് സർക്കാർ രൂപീകരണം: വിജയ് യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

തമിഴ്നാട് സർക്കാർ രൂപീകരണം: വിജയ് യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ


ചെന്നൈ: തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിനുപിന്നാലെ കോൺഗ്രസിന്റെ പിന്തുണ കൂടി ലഭിച്ചതോടെ സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ സംസ്ഥാന ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ടു. എന്നാൽ വിജയ് നൽകിയ കണക്കുകൾ വിശ്വാസയോഗ്യമല്ലെന്ന് ഗവർണർ മറുപടി നൽകിയതായി റിപ്പോർട്ട്. തനിക്ക് പിന്തുണ നൽകുന്ന എംഎൽഎമാരുടെ പട്ടിക വിജയ് ഗവർണർക്ക് കൈമാറുകയും മുഖ്യമന്ത്രിയായി വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നുള്ള അഭ്യൂഹം പരക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം. ഇതോടെ സത്യപ്രതിജ്ഞാച്ചടങ്ങ് അനിശ്ചിതത്വത്തിലായി.

234 മണ്ഡലങ്ങളുള്ള തമിഴ്‌നാട്ടിൽ ടിവികെ 108 സീറ്റുകളാണ് നേടിയത്. കോൺഗ്രസ് പിന്തുണ അറിയിയ്ക്കുന്നതിന് മുൻപുതന്നെ സർക്കാർ രൂപവത്കരിക്കാനുള്ള ക്ഷണം തേടി വിജയ് ഗവർണർക്ക് കത്തയച്ചിരുന്നു. കോൺഗ്രസിന്റെ പിന്തുണ ലഭിച്ചതിനു പിന്നാലെ ഗവർണറെ നേരിട്ട് സന്ദർശിച്ച് എംഎൽഎമാരുടെ പട്ടിക കൈമാറുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അഞ്ച് സീറ്റുകളാണ് നേടിയത്്. ഇതുകൂടി ലഭിച്ചാലും ടിവികെയ്ക്ക് കേവലഭൂരിപക്ഷം അവകാശപ്പെടാനാകില്ല. രണ്ടാഴ്ചയ്ക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കാമെന്ന് വിജയ് നേരത്തെ ഗവർണറെ ധരിപ്പിച്ചിരുന്നു.

Leave A Comment