വിശ്വാസവോട്ട് നേടി വിജയ്;എഐഎഡിഎംകെയിലെ 25പേർ അടക്കം 144 എം എൽ എമാരുടെ പിന്തുണ

  • Home-FINAL
  • India
  • വിശ്വാസവോട്ട് നേടി വിജയ്;എഐഎഡിഎംകെയിലെ 25പേർ അടക്കം 144 എം എൽ എമാരുടെ പിന്തുണ

വിശ്വാസവോട്ട് നേടി വിജയ്;എഐഎഡിഎംകെയിലെ 25പേർ അടക്കം 144 എം എൽ എമാരുടെ പിന്തുണ


ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ വിജയ്‌യുടെ ടിവികെ സർക്കാർ വിശ്വാസ വോട്ട് നേടി. 234ൽ 144 എംഎൽഎമാരുടെ പിന്തുണയാണ് വിജയ്‌ക്ക് ലഭിച്ചത്. എഐഎഡിഎംകെയിലെ 25 എംഎൽഎമാർ കൂറുമാറി വിജയ്‌ക്കൊപ്പം നിന്നു. ഡിഎംകെയും ഡിഎംഡികെയും, നാല് പിഎംകെ എംഎൽഎമാരും ഒരു ബിജെപി എംഎൽഎയും വിശ്വാസവോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ട ടിവികെയ്‌ക്ക് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ കേവലഭൂരിപക്ഷം ഇല്ലായിരുന്നു. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കോൺഗ്രസ് ഉൾപ്പെടെ ഡിഎംകെ സഖ്യത്തിൽ വിജയിച്ച ഘടകക്ഷികളുടെ പിന്തുണയോടെയാണ് വിജയ് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്. കോൺഗ്രസ്, സിപിഎം, സിപിഐ, വിസികെ, മുസ്ലീം ലീഗ് എന്നീ കക്ഷികളുടെ പിന്തുണ ടിവികെ ഉറപ്പാക്കിയിരുന്നു.

Leave A Comment