വിജയ് യെ അറസ്റ്റ് ചെയ്താൽ കാര്യങ്ങൾ കൈവിടും, ദുരന്തത്തിൽ പ്രതിയാക്കരുതെന്ന് സ്റ്റാലിൻ; ഭയപ്പെടുന്നത് ബിജെപിയുടെ മുതലെടുപ്പ്

  • Home-FINAL
  • Kerala
  • വിജയ് യെ അറസ്റ്റ് ചെയ്താൽ കാര്യങ്ങൾ കൈവിടും, ദുരന്തത്തിൽ പ്രതിയാക്കരുതെന്ന് സ്റ്റാലിൻ; ഭയപ്പെടുന്നത് ബിജെപിയുടെ മുതലെടുപ്പ്

വിജയ് യെ അറസ്റ്റ് ചെയ്താൽ കാര്യങ്ങൾ കൈവിടും, ദുരന്തത്തിൽ പ്രതിയാക്കരുതെന്ന് സ്റ്റാലിൻ; ഭയപ്പെടുന്നത് ബിജെപിയുടെ മുതലെടുപ്പ്


ചെന്നൈ: കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവും നടനുമായ വിജയ്യെ പ്രതിയാക്കി കേസെടുക്കാത്തത് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിർദേശമനനുസരിച്ച്. വിജയ്ക്കെതിരെ കേസെടുക്കുന്നത് തെറ്റായ കീഴ്വഴക്കമാകുമെന്നാണ്
ഡി.എം.കെ ഭയപ്പെടുന്നത്. അനിഷ്ടസംഭവമുണ്ടാകുകയാണെങ്കിൽ ബി.ജെ.പി അവസരം ഉപയോഗിക്കുമോ എന്നും ആശങ്കയുണ്ട്.
ദുരന്തശേഷം ആദ്യമായി എത്തിയ വീഡിയോയിൽ വിജയ് എം.കെ. സ്റ്റാലിനെ വെല്ലുവിളിച്ചിരുന്നു. കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ടിവികെ പ്രവർത്തകരെ തൊടരുതെന്നും, താൻ വീട്ടിലോ ഓഫീസിലോ ഉണ്ടാകുമെന്നുമാണ് വിജയ് വീഡിയോയിൽ പറഞ്ഞത്.

നടക്കാൻ പാടില്ലാത്തതാണ് നടന്നത്. ഇത്രയും ആളുകൾക്ക് ദുരിതമുണ്ടായപ്പോൾ എങ്ങനെയാണ് എനിക്ക് നാടുവിട്ട് വരാനാവുക. ചില പ്രത്യേക സാഹചര്യങ്ങൾ ഒഴിവാക്കാനാണ് അവിടേക്ക് വരാതിരുന്നത്. പരിക്കേറ്റവരെ ഉടൻ കാണും. വേദനയിൽ കൂടെ നിന്നവർക്കും നേതാക്കൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും നന്ദി. കരൂരിൽ നിന്നുള്ള ജനങ്ങൾ സത്യം വിളിച്ചു പറയുമ്പോൾ ദൈവം ഇറങ്ങി വന്ന് സത്യം വിളിച്ചു പറയുന്നതുപോലെ തോന്നി. മുഖ്യമന്ത്രി സാർ, നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ചെയ്യൂ… എന്റെ പാർട്ടി പ്രവർത്തകരെ തൊടരുത്. ഞാൻ വീട്ടിലുണ്ടാകും. അല്ലെങ്കിൽ ഓഫീസിലുണ്ടാകും. രാഷ്ട്രീയ യാത്ര തുടരും’- എന്നാണ് വിജയ് പറഞ്ഞത്. വിജയ്യുടെ വെല്ലുവിളിയിൽ സ്റ്റാലിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വിജയ് യുടെ വീഡിയോ സന്ദേശം പുറത്തുവന്നതിന് പിന്നാലെ വിജയ്ക്കെതിരെ ഡിഎംകെ വക്താവ് എ ശരവണൻ രംഗത്തെത്തിയിരുന്നു. ഇത് വിജയ്യുടെ പുതിയ തിരക്കഥയാണെന്നും വീഡിയോ പുറത്തിറക്കാൻ നാല് ദിവസമെടുത്തു എന്നുമാണ് ശരവണൻ വിമർശിച്ചത്.

Leave A Comment