കൊച്ചി: ഈ പെരുത്ത ഭൂമിൻ്റെ.. ഉള്ളിന്നുള്ളില്. ഒരു ചെറിയ ഭൂമീണ്ട്. ആ ഭൂമിൻ്റെ പേരാണ് നാടകം.. ദർശന രാജേന്ദ്രനും റോഷൻ മാത്യുവും രാജേഷ് മാധവനുമെല്ലാം ചേർന്ന് അനശ്വരമാക്കിയ ആ നാടക ഗാനത്തിൻ്റെ ശിൽപി വിജേഷ് സി വിടവാങ്ങി. എറണാകുളം തേവര സേക്രഡ് ഹാർട്ട്സ് കോളേജിൽ നാടകപരിശീ ലനം നൽകുന്നതിനിടെ കു ഴഞ്ഞുവീഴുകയായിരുന്നു. നിങ്ങളെ നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ….. എന്ന പ്രശസ്ത ഗാനവും വിജേഷ് രചിച്ചതാണ്. കോഴിക്കോട് പാറോപ്പടി സിൽവർഹിൽ സ് സ്കൂളിലെ തിയേറ്റർ അധ്യാപകനാണ്. ചിപ്പി, മങ്കി പെൻ തുടങ്ങിയ സിനിമ കൾക്ക് നടനപരിശീലനങ്ങൾ നൽകിയിരുന്നു. സ്കൂൾ, യൂണിവേഴ്സിറ്റി ക ലോത്സവങ്ങളിൽ ഒട്ടേറെ കുട്ടികളെ പരിശീലിപ്പിച്ചി ട്ടുണ്ട്. നാടകഗാനങ്ങളും ര ചിച്ചിട്ടുണ്ട്. ഭാര്യ: സിനിമാ നടിയും സിൽവർ ഹിൽസ് എച്ച്എസ്എസിലെ ധ്യാപികയുമായ കബനി. മകൾ: സൈറ (വിദ്യാർഥി,നടക്കാവ് ഗേൾസ് ഹൈസ്കൂൾ). അച്ഛൻ: വിജയൻ.അമ്മ:സത്യഭാമ.
ശനിയാഴ്ച രാവിലെ 10.30 ന് കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനം.
പ്രേതഭാഷണം ( 2015 , 2016 ) , പ്രാണിജന്മം ( 2017 ) , പെണ്ണാച്ചി ( 2018) , ചിതറിയോർ ( 2020 ) , കാക്കച്ചി ( 2022 ) എന്നിവ മികച്ച തിയേറ്റർ അനുഭവങ്ങളായിരുന്നു. ഫ്രാൻസിസ് നൊറോണയുടെ കഥയാണ് പെണ്ണാച്ചി നാടകമായത്. മാക്സിം ഗോർക്കിയുടെ കഥയാണ് പ്രാണിജന്മമായത്.
നാടകം വെറും അഭിനയമല്ലെന്നും
നാടിൻ്റെ അകം തേടുന്ന യാത്രയാണെന്നും വിശ്വസിച്ച നാടക പ്രവർത്തകനായിരുന്നു. കലോൽസവങ്ങളിൽ മൽസരങ്ങൾക്കായി തയ്യാറാക്കുന്ന നാടകങ്ങളും രാഷ്ട്രീയബോധ്യത്തിൻ്റെ അവതരണങ്ങളായിക്കൂടി മാറണമെന്ന് നിർബന്ധമുണ്ടായിരുന്നു.

