കോഴിക്കോട്: തിരുവനന്തപുരത്തിന് പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നഗരസഭയിലും കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസിന്റെ മേയർ സ്ഥാനാർത്ഥിയായ സംവിധായകൻ വിഎം വിനുവിന്റെ പേര് വോട്ടർപട്ടികയിൽ ഇല്ല. കല്ലായി ഡിവിഷനിൽ നിന്നുള്ള സ്ഥാനാർത്ഥിയായി പ്രചാരണം പുരോഗമിക്കുന്നതിനിടെയാണ് വിഎം വിനുവിന് വോട്ടില്ലെന്ന കാര്യം സ്ഥിരീകരിച്ചത്. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നുമാണ് കോൺഗ്രസ് ആരോപിക്കുന്നത്.
കഴിഞ്ഞ നിയമസഭ തിതരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും വിനു വോട്ട് ചെയ്തിരുന്നു. മലാപ്പറമ്പ് ഡിവിഷനിൽ നിന്നാണ് വിനു വോട്ട് ചെയ്തിരുന്നത്. വേറെ ഒരിടത്തേക്കും താമസം മാറുകയോ മറ്റൊരിടത്ത് പോയി താമസിക്കുകയോ ചെയ്തിരുന്നില്ല. അതിനാൽ തന്നെ അവിടത്തെ വോട്ടർ പട്ടികയിൽ പേരുണ്ടാകുമെന്നാണ് കരുതിയിരുന്നതെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പരിശോധിച്ചപ്പോഴൊന്നും വിനുവിന്റെ പേര് അക്കൂട്ടത്തിൽ ഇല്ലായിരുന്നുവെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.
കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപമാണ് മലാപ്പറമ്പ് ഡിവിഷനിൽ വിനു താമസിക്കുന്നത്. പൊതുസ്വീകാര്യനെന്ന നിലയിലാണ് സംവിധായകനെ കല്ലായി ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. വോട്ടർപട്ടികയിലെ ക്രമക്കേട് ആരോപിക്കുന്ന കോൺഗ്രസ് സംഭവത്തിൽ കൂടിയാലോചനയ്ക്ക് ശേഷം തുടർനടപടികളിലേക്ക് കടക്കാനിരിക്കുകയാണ്. വോട്ട

