വാങ്മയം” ഫൈനൽ ഇന്ന്

വാങ്മയം” ഫൈനൽ ഇന്ന്


മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ആഗോളതലത്തിൽ മലയാളം മിഷൻ അധ്യാപകർക്കായി സംഘടിപ്പിക്കുന്ന ” വാങ്മയം ” കാവ്യാലാപന മത്സരത്തിൻ്റ ഫൈനൽ ഇന്ന് നടക്കും. ബഹ്റൈൻ സമയം വൈകുന്നേരം 6.30നാണ് മത്സരം.വിവിധ ലോകരാജ്യങ്ങളിലെ മലയാളം മിഷൻ ചാപ്റ്ററുകളിൽ നിന്ന് നൂറിലധികം അധ്യാപകർ പങ്കെടുത്ത പ്രാഥമിക റൗണ്ട് മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പത്ത് പേരാണ് ഫൈനൽ മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.

നീതു കുറ്റിമാക്കൽ(ബാംഗ്ലൂർ വെസ്റ്റ്, കർണ്ണാടക ചാപ്റ്റർ),ജിത ലക്ഷ്മി (ഒമാൻ ചാപ്റ്റർ),
ഹരിത.എസ്.ബി(കർണ്ണാടക ചാപ്റ്റർ), മഞ്ജു അനിൽകുമാർ (തമിഴ്നാട് ചാപ്റ്റർ),ദിവ്യ പ്രഭാത് ( കർണ്ണാടക ചാപ്റ്റർ) രജീഷ് രാജൻ(ഖത്തർ ചാപ്റ്റർ), ബിൻസി ഭാസ്കർ (ഗോവ ചാപ്റ്റർ),
അശ്വതി പി (മൈസൂർ, കർണ്ണാടക ചാപ്റ്റർ), സുജീഷ് സുരേന്ദ്രൻ(ദുബായ് ചാപ്റ്റർ),
ഗോപകുമാർ വി.കെ(തമിഴ്നാട് ചാപ്റ്റർ) എന്നിവരാണ് ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ.മത്സരത്തിൻ്റെ ഫലപ്രഖ്യാപനം ഡിസംബർ 4ന് നടത്തുമെന്ന് ചാപ്റ്റർ പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും സെക്രട്ടറി ബിജു.എം.സതീഷും അറിയിച്ചു.

ആഗോളതല മത്സരത്തോടൊപ്പം ബഹ്റൈൻ ചാപ്റ്ററിലെ അധ്യാപകർക്ക് പ്രത്യേകമായി മത്സരം സംഘടിപ്പിച്ചിരുന്നു. ചാപ്റ്റർ തല മത്സരത്തിൽ ലീബ രാജേഷ്(ബി.കെ.എസ് പാഠശാല) ഒന്നാം സ്ഥാനവും ഷീജവീരമണി (ബി.കെ.എസ് പാഠശാല) രണ്ടാം സ്ഥാനവും കൃഷ്ണപ്രിയ സുദീപ്(യുണിറ്റി ബഹ്റൈൻ പാoശാല), ലത മണികണ്ഠൻ( (ബി.കെ.എസ് പാഠശാല) എന്നിവർ മുന്നാം സ്ഥാനവും നേടി.

Leave A Comment