ബാലമുരളിക്ക് വോയ്‌സ് ഓഫ് ആലപ്പി യാത്രയയപ്പ് നൽകി

  • Home-FINAL
  • Business & Strategy
  • ബാലമുരളിക്ക് വോയ്‌സ് ഓഫ് ആലപ്പി യാത്രയയപ്പ് നൽകി

ബാലമുരളിക്ക് വോയ്‌സ് ഓഫ് ആലപ്പി യാത്രയയപ്പ് നൽകി


ബഹ്‌റൈനിലെ പ്രവാസത്തിനു വിരാമമിട്ട് ജി.സി.സി യിലെ തന്നെ മറ്റൊരു രാജ്യത്തേയ്ക്ക് പോകുന്ന വോയ്‌സ് ഓഫ് ആലപ്പി ജോയിന്റ് സെക്രട്ടറി ബാലമുരളി കൃഷ്ണന് യാത്രയയപ്പ് നൽകി. സൽമാനിയയിലെ കലവറ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന ചടങ്ങിൽ വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷനായി. ജനറൽ സെക്രട്ടറി ധനേഷ് മുരളി, ലേഡീസ് വിങ് ചീഫ് കോർഡിനേറ്റർ രശ്മി അനൂപ്, വൈസ് പ്രസിഡന്റ് വിനയചന്ദ്രൻ നായർ എന്നിവരും വോയ്‌സ് ഓഫ് ആലപ്പിയുടെ എട്ട് ഏരിയകമ്മിറ്റി ഭാരവാഹികളും കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ജോയിന്റ് സെക്രട്ടറി ജോഷി നെടുവേലി സ്വാഗതം ആശംസിച്ചു. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ്‌ സിബിൻ സലീമും ജനറൽ സെക്രട്ടറി ധനേഷ് മുരളിയും ചേർന്ന് ബാലമുരളി കൃഷ്ണന് സ്നേഹോപഹാരം സമ്മാനിച്ചു, തുടർന്ന് എല്ലാ ഏരിയാകമ്മിറ്റി ഭാരവാഹികളും സംഘടനയുടെ പ്രധാന അംഗങ്ങളും അദ്ദേഹത്തിന് ആശംസകൾ നേർന്ന് സംസാരിച്ചു. ഉമൽഹസ്സം വൈസ് പ്രസിഡന്റ് ടോജി തോമസ് ഏവർക്കും നന്ദി രേഖപ്പെടുത്തി.

Leave A Comment