വോയ്‌സ് ഓഫ് ആലപ്പി സൽമാബാദ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ബീച്ച് ക്ലീൻ അപ്പ് ഡ്രൈവ് സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ഭാഗമായിട്ടായിരുന്നു ഈ ശുചീകരണ ക്യാമ്പയിൻ. നോർത്തേൺ ഗോവെർണറേറ്റ് മുനിസിപ്പാലിറ്റിയുടെയും, മിനിസ്ട്രി ഓഫ് ഇന്റീരിയറിന്റെയും അനുമതിയോടെ മൽകിയ ബീച്ചിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ, ഉപേക്ഷിക്കപ്പെട്ട കുപ്പികൾ, മറ്റ് മാലിന്യങ്ങൾ എന്നിവ ശേഖരിക്കുകയും അവിടെ നിന്നും നീക്കം ചെയ്യുകയും ചെയ്‌തു.

തുടർന്ന് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയുമെടുത്താണ് പരിപാടി അവസാനിച്ചത്.സൽമാബാദ് ഏരിയ സെക്രട്ടറി വിനേഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിന് ഏരിയ പ്രസിഡൻറ് സന്ദീപ് ശാരങ്ങധരൻ അധ്യക്ഷനായി. വോയ്‌സ് ഓഫ് ആലപ്പി ട്രഷറർ ബോണി മുളപ്പാംപള്ളിൽ പരിപാടി ഉൽഘാടനം ചെയ്‌തു. ജോയിൻ സെക്രട്ടറി ജോഷി നെടുവേലിൽ ആശംസകൾ നേർന്നു സംസാരിച്ചു. വോയ്‌സ് ഓഫ് ആലപ്പി വടംവലി ടീമിനെ ചടങ്ങിൽ വച്ച് ആദരിച്ചു. സൽമാബാദ് ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്നും ടീം കോച്ച് പ്രസന്നകുമാർ ടീമിനുവേണ്ടി ആദരവ് ഏറ്റുവാങ്ങി. പങ്കെടുത്ത എല്ലാവർക്കും ഏരിയ എക്സിക്യൂട്ടീവ് അംഗം സജീഷ് സുഗതൻ നന്ദി പറഞ്ഞു. സൽമാബാദ് ഏരിയ വൈസ് പ്രസിഡന്റ് അനന്ദു സി ആർ, ജോയിൻ സെക്രട്ടറി ജിഷ്‌ണു ദേവ് എക്സിക്യൂട്ടീവ് അംഗങ്ങളായ രാജേന്ദ്രൻ പിള്ള, പ്രവീൺ കുമാർ, കൃഷ്ണകുമാർ, ബെന്നി രാജു, കൂടാതെ ഉമേഷ് ഉത്തമൻ, സോബി കുട്ടനാട് എന്നിവർ നേതൃത്വം നൽകി.

