ബഹ്റൈനിലെ തിരുവനന്തപുരം പ്രവാസികളുടെ സാമൂഹിക സാംസ്കാരിക സംഘടനയായ വോയിസ് ഓഫ് ട്രിവാൻഡ്രം സംഘടനയുടെ നാലാമത് വാർഷികവും (VOT ) 2026 -2028 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്ഥാനാരോഹണവും ജനുവരി 16 നു KCA ഹാളിൽ വച്ച് നടന്നു .പുതിയ ഭാരവാഹികളായി സിബി കെ കുര്യൻ ( പ്രസിഡന്റ് ), ആനന്ദ് വേണുഗോപാൽ നായർ ( വൈസ് പ്രസിഡന്റ് / മീഡിയ സെൽ കൺവീനർ) , വിനീഷ് എസ് ( സെക്രട്ടറി ) , മണിലാൽ കെ ( ട്രെഷറർ ), പ്രദീപ് മാധവൻ ( ജോ. സെക്രട്ടറി ), പി കെ ജയ ചന്ദ്രൻ ( മെമ്പർഷിപ് സെക്രട്ടറി ) , അംജിത് എം ( എന്റർടൈൻമെന്റ് സെക്രട്ടറി), ശരൺ മോഹൻ ( സ്പോർട്സ് സെക്രട്ടറി ) , മൂർത്തി എസ്സ് ദാസ് ( ചാരിറ്റി സെക്രട്ടറി), സെൻ ചന്ദ്ര ബാബു, ഷംനാദ് അലി , ഷീബ ഹബീബ് , നിമ്മി എസ് വി ( എക്സിക്യൂട്ടീവ് കമ്മിറ്റി )വനിതാ വിഭാഗം : പ്രസിഡന്റ് ഷീബ ഹബീബ്, വൈസ് പ്രസിഡന്റ് പ്രിയങ്ക മണികണ്ഠൻ , സെക്രട്ടറി നിമ്മി എസ് വി,ജോ . സെക്രട്ടറി മിനി സന്തോഷ് ,സൗഹൃദ രാവ് 2026 ൽ VOT യിലെ കലാകാരൻമാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും വോയിസ് ഓഫ് ട്രിവാൻഡ്രം മ്യൂസിക് ടീം അവതരിപ്പിച്ച ഗാനമേളയും, സഹൃദയ നാടൻ പാട്ടു സംഘത്തിന്റെ നാടൻ പാട്ടും പരിപാടികൾക്ക് മിഴിവേകി. ഷി മെഡിക് സ്ഥാപകയും അറിയപ്പെടുന്ന സ്ത്രീ ശാക്തീകരണവേദി പ്രവർത്തകയും കൂടി ആയ ശ്രീമതി ഹസ്നി അലി കരിമി ചടങ്ങിൽ മുഖ്യാഥിതി ആയി പങ്കെടുത്ത ചടങ്ങിൽ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ള , ഡോക്ടർ പി വി ചെറിയാൻ ,ശ്രീ ജെയിംസ് ജോൺ (KCA ) , ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്റ് വിഎം വിദ്യാധരൻ , KT സലിം (BDK ), വർഗീസ് കാരക്കൽ ( സെക്രട്ടറി BKS ) സൈദ് വിവിധ സംഘടന ഭാരവാഹികൾ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു .

