വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം “ഒരുമയോടെ ഒരോണം 2025 ‘ എന്ന പേരിൽ ജുഫയറിലുള്ള ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ വച്ച് സമുചിതമായി ഓണം ആഘോഷിച്ചു .

കുട്ടികളുടെയും മുതിർന്ന അംഗങ്ങളുടെയും വിവിധ കലാ കായിക പരിപാടികളോടെ ഏവർക്കും ആസ്വദിക്കാവുന്ന രീതിയിൽ ആണ് പരിപാടികൾ സംഘടിപ്പിച്ചത് .ഓണാഘോഷ പരിപാടികൾ പ്രസിഡന്റ് സിബി കെ തോമസ് ഉത്ഘാടനം ചെയ്തു. സെക്രട്ടറി അരവിന്ദ് സ്വാഗതം ആശംസിച്ചു . കൺവീനർ സെൻ ചന്ദ്ര ബാബു ജോയിന്റ് കൺവീനർ മാർ എന്നിവ ഓണാഘോഷ പരിപാടികൾക്കും തുടർന്നു വിഭവ സമൃദ്ധമായ സദ്യക്കും നേതൃത്വം നൽകി.

വൈകുന്നേരം അഞ്ചു മണിവരെ തുടർന്ന പരിപാടിൽ ആവേശോജ്വലമായ പുരുഷ, വനിതാ ടീമുകളുടെവടംവലി മത്സരത്തോടെ അവസാനിപ്പിച്ച് .

ചടങ്ങിൽ പങ്കെടുത്ത എല്ലാവര്ക്കും വൈസ് പ്രസിഡന്റ് മനോജ് വർക്കല നന്ദി അറിയിച്ചു.

