വോയിസ് ഓഫ് ട്രിവാൻഡ്രം വാർഷിക പൊതുയോഗം നടന്നു.

  • Home-FINAL
  • Business & Strategy
  • വോയിസ് ഓഫ് ട്രിവാൻഡ്രം വാർഷിക പൊതുയോഗം നടന്നു.

വോയിസ് ഓഫ് ട്രിവാൻഡ്രം വാർഷിക പൊതുയോഗം നടന്നു.


ബഹ്‌റൈനിലെ അറിയപ്പെടുന്ന തിരുവനന്തപുരം നിവാസികളുടെ കലാസാംസ്കാരിക കാരുണ്യ കൂട്ടായ്മയായ വോയിസ് ഓഫ് ട്രിവാൻഡ്രത്തിന്റെ വാർഷിക പൊതുയോഗം ഇന്ത്യൻ ക്ലബ്ബിൽ വച്ചു നടന്നു . പൊതുയോഗത്തിൽ പ്രസിഡന്റ് സിബി കെ കുര്യൻ അധ്യക്ഷനായിരുന്നു, സെക്രട്ടറി അരവിന്ദ് 2023-2024 വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട് സമർപ്പിച്ചു. വനിതാ വിഭാഗത്തിന്റെ പ്രവർത്തന റിപ്പോർട്ട് ലേഡീസ് വിംഗ് സെക്രട്ടറി ആയിഷ സിനോജ് അവതരിപ്പിച്ചു .തുടർന്ന് വിവിധ കമ്മറ്റികളുടെ റിപ്പോർട്ടുകളുടെ അവതരണവും അതിൻമേലുള്ള ചർച്ചയിൽ നടന്നു. വൈസ് പ്രസിഡൻ്റ് മനോജ് വർക്കല, ലോക സഭാംഗം ഷാജി മുതല, ട്രഷറർ റാസുൽ, ലേഡീസ് വിംഗ് പ്രസിഡൻ്റ് അനുഷ്മ പ്രശോഭ്, ജോയിൻ്റ് സെക്രട്ടറി സെൻ ചന്ദ്ര ബാബു, ഇൻ്റേണൽ ഓഡിറ്റർ മണിലാൽ എന്നിവർ പൊതുയോഗത്തിൽ സംബന്ധിച്ചു.

Leave A Comment