വേദിക് പെന്റാത്തലൺ 2024: നവംബർ രണ്ടിന് അധാരി പാർക്കിൽ ;അയ്യായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും

  • Home-FINAL
  • Business & Strategy
  • വേദിക് പെന്റാത്തലൺ 2024: നവംബർ രണ്ടിന് അധാരി പാർക്കിൽ ;അയ്യായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും

വേദിക് പെന്റാത്തലൺ 2024: നവംബർ രണ്ടിന് അധാരി പാർക്കിൽ ;അയ്യായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും


വേദിക് എഐ സ്കൂൾസ്, സാന്റമോണിക്ക സ്റ്റഡി എബ്രോഡ്, ഐ ലേണിംഗ് എഞ്ചിൻസ്, ബോബ്‌സ്കോ എജ്യുക്കേഷൻ, പി.ഇ.സി.എ ഇന്റർനാഷണൽ എന്നിവയുടെ സഹകരണത്തോടെ വേദിക് പെൻ്റാത്തലൺ 2024 നവംബർ രണ്ടിന് മനാമ അധാരി പാർക്കിൽ നടക്കുമെന്ന് വേദിക് ഗ്രൂപ്പ് ഓഫ് എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒയും സഹസ്ഥാപകനുമായ ജയിംസ് മറ്റം പറഞ്ഞു .

മിഡിൽ ഈസ്റ്റിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഒളിമ്പ്യാഡായിരിക്കും വേദിക് പെന്റാത്തലൺ. ബഹ്‌റൈനിലെ എല്ലാ സ്‌കൂളുകളിൽ നിന്നുമുള്ള 5,000-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. വേദിക് പെന്റാത്തലൺ 2024 മത്സരം വിദ്യാർത്ഥികളുടെ നിലവാരവും കഴിവുകളും വർധിപ്പിക്കാൻ സഹായകമാകുമെന്ന്, ലോഞ്ചിങ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന് മറിയം അൽ ദേൻ എം.പി പറഞ്ഞു.

വിദ്യാഭ്യാസ പുരോഗതിയെ പ്രോത്സാഹിപ്പിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്. മൽസരങ്ങൾ വിദ്യാർഥികളൂശട നിലവാരം വർധിപ്പിക്കുമെന്നും അവർ പറഞ്ഞു.ചടങ്ങിൽ വെച്ച് മറിയം അൽ ദേൻ എം.പിയുടെയും,യൂസഫ് യാക്കൂബ് ലോറിയുടെയും ഫോട്ടോ കവർ പേജാക്കിയിട്ടുള്ള കറണ്ട് അഫേഴ്‌സ് മാഗസിന്റെ സ്പെഷ്യൽ എഡിഷൻ പബ്ലിഷ് ചെയ്തു .

കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ-അപ്പ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി , വേദിക് ഗ്രൂപ്പ് ഓഫ് എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒയും സഹസ്ഥാപകനുമായ ജയിംസ് മറ്റം, ബോബ്‌സ്‌കോ ഹോൾഡിംഗ് സി.എം.ഡി, സ്ഥാപകനുമായ ബോബൻ തോമസ്, പി.ഇ.സി.എ ഇന്റർനാഷണൽ സി.ഇ.ഒ സി.എം. ജൂനിത്ത് എന്നിവർ സന്നിഹിതരായിരുന്നു.

 

Leave A Comment