രാജ്യത്ത് തന്നെ മത സൗഹാർദ്ദ അന്തരീക്ഷത്തിന് മാതൃകയായിട്ടുള്ള മലപ്പുറം ജില്ലയെ കുറിച്ച് വെള്ളാപള്ളി നടേശൻ നടത്തിയ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് ഓ ഐസിസി മലപ്പുറം ജില്ല കമ്മിറ്റി.തുടർച്ചയായി അദ്ദേഹം നടത്തുന്ന ഇത്തരം പ്രസ്താവനകൾ ബി ജെ പിയെ പ്രീണിപ്പിക്കാനാണ്.എല്ലാ മത വിഭാഗത്തിൽ പെട്ട ആളുകളും വളരെ സൗഹാർദ്ദത്തോട് കൂടി ജീവിക്കുന്ന മലപ്പുറത്തെ കുറിച്ച് അപകീർത്തികരമായ പ്രസംഗം നടത്തിയ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ഓഐസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് റംഷാദ് അയിലക്കാട്,ജന സെക്രട്ടറി രഞ്ജിത്ത് പടിക്കൽ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.