വി.എസ്സിന്റെ ആരോഗ്യനില അതീവഗുരുതരം; ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ

  • Home-FINAL
  • Kerala
  • വി.എസ്സിന്റെ ആരോഗ്യനില അതീവഗുരുതരം; ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ

വി.എസ്സിന്റെ ആരോഗ്യനില അതീവഗുരുതരം; ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ


മുൻമുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവഗുരുതരാവസ്ഥയിൽ. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അദ്ദേഹത്തെ കാണാൻ ആശുപത്രിയിലെത്തി. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലാണ് വി. എസ്. അച്യുതാനന്ദൻ ചികിത്സയിൽ കഴിയുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എസ്.യു.ടി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘത്തിന് പുറമേ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുളള ഏഴ് സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരും അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തിയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി. എസ്. കഴിയുന്നത്.

Leave A Comment