വി. എസ്സിനെതിരെ ക്യാപിറ്റൽ പണിഷ്‌മെന്റ്’ പരാമർശം ആരും ഉയർത്തിയിട്ടില്ലെന്ന് ചിന്താ ജെറോം

  • Home-FINAL
  • Kerala
  • വി. എസ്സിനെതിരെ ക്യാപിറ്റൽ പണിഷ്‌മെന്റ്’ പരാമർശം ആരും ഉയർത്തിയിട്ടില്ലെന്ന് ചിന്താ ജെറോം

വി. എസ്സിനെതിരെ ക്യാപിറ്റൽ പണിഷ്‌മെന്റ്’ പരാമർശം ആരും ഉയർത്തിയിട്ടില്ലെന്ന് ചിന്താ ജെറോം


വി.എസ്. അച്യുതാനന്ദനെതിരെ ‘ക്യാപിറ്റൽ പണിഷ്‌മെന്റ്’ പരാമർശം ആരും ഉയർത്തി യിട്ടില്ലെന്ന് സിപിഎം സംസ്ഥാന സമിതിയംഗം ചിന്താ ജെറോം വ്യക്തമാക്കി. ആലപ്പുഴ സമ്മേളനത്തിൽ ആരും ക്യാപിറ്റൽ പണിഷ്മന്റ് എന്നൊരു വാക്ക് പോലും പറഞ്ഞിട്ടില്ല. സുരേഷ് കുറുപ്പിന്റെ ആരോപണങ്ങൾക്ക് പാർട്ടി നേതൃത്വം മറുപടി പറയും.

ഒരിടവേളയ്ക്കു ശേഷമാണ് സംസ്ഥാന സിപിഎമ്മിൽ വീണ്ടും ക്യാപിറ്റൽ പണിഷ്‌മെന്റ് വിവാദം കത്തുന്നത്. വി.എസിന്റെ നിര്യാണത്തെ തുടർന്ന് പിരപ്പൻകോട് മുരളി മനോരമയിൽ എഴുതിയ ലേഖനമാണ് വീണ്ടും വിവാദത്തിന് തിരികൊളുത്തിയത്. ഒരു കൊച്ചു പെൺകുട്ടിയുടെ ക്യാപിറ്റൽ പണിഷ്‌മെന്റ് പരാമർശത്തെ തുടർന്നാണ് ആലപ്പുഴ സമ്മേളനത്തിൽനിന്ന് വിഎസ് ഇറങ്ങിപോയത് എന്നാണ് മുൻ എംപി സുരേഷ് കുറുപ്പ് പറഞ്ഞത്.

അങ്ങനെ ഒരു പരാമർശം ഉണ്ടതായി താൻ കേട്ടിട്ടില്ലെന്ന് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആലപ്പുഴ സമ്മേളനത്തിൽ താൻ പങ്കെടുത്തിരുന്നെന്നും അന്ന് അങ്ങനെ ഒരു ചർച്ചയെ ഉണ്ടായിട്ടില്ലെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഒരു വനിതാ നേതാവും ഇങ്ങനെ ചർച്ച നടത്തിയിട്ടില്ല. പാർട്ടിയുടെ സീനിയർ നേതാവ് എന്ന നിലയിൽ വിഎസിന് കൊടുക്കാൻ കഴിയുന്ന എല്ലാ ബഹുമാനവും പാർട്ടിയിലുള്ള എല്ലാവരും നൽകിയെന്നും വിഎസ് മരിച്ച ശേഷം അനാവശ്യ ചർച്ചകൾ നടക്കുകയാണെന്നും ശിവൻകുട്ടി പറഞ്ഞു.

Leave A Comment