വിസിറ്റ് വിസ ഇനി കര്‍ശന ഉപാധികളോടെ; നടപടിയുമായി സൗദി

  • Home-FINAL
  • Business & Strategy
  • വിസിറ്റ് വിസ ഇനി കര്‍ശന ഉപാധികളോടെ; നടപടിയുമായി സൗദി

വിസിറ്റ് വിസ ഇനി കര്‍ശന ഉപാധികളോടെ; നടപടിയുമായി സൗദി


സൗദി വിദേശകാര്യ മന്ത്രാലയം,സൗദി അറേബ്യയിലേക്കുള്ള വിസിറ്റ് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണം ഏർപ്പെടുത്തി.വിസ അനുവദിക്കുന്ന സൈറ്റില്‍ നിന്ന് സിംഗിള്‍, മള്‍ട്ടിപ്പിള്‍ എൻട്രി ഓപ്ഷനുകള്‍ മന്ത്രാലയം പിൻവലിച്ചു. വിസക്ക് അപേക്ഷിക്കുന്നവർക്ക് ഏത് തരം വിസയാണ് അനുവദിക്കേണ്ടതെന്ന് ഇനി മുതല്‍ അതാത് രാജ്യങ്ങളിലെ സൗദി എംബസിക്കോ കോണ്‍സുലേറ്റിനോ തീരുമാനിക്കാം.അതേസമയം സൗദിയിലേക്കുള്ള സന്ദര്‍ശക വിസ അപേക്ഷയില്‍ രണ്ടുമാസം മുൻപാണ് മാറ്റങ്ങളുണ്ടായത്.ഒരു വിസയില്‍ സൗദിയിലേക്ക് പലവട്ടം വരാൻ സാധിക്കുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി അപേക്ഷ സൗകര്യം നേരത്തെ പിൻവലിച്ചിരുന്നു.ഇത് പിന്നീട് പുനഃസ്ഥാപിച്ചെങ്കിലും വി.എഫ്.എസ് കേന്ദ്രങ്ങളില്‍ സൗകര്യം പുനഃസ്ഥാപിച്ചില്ല.അപേക്ഷിക്കുന്ന എല്ലാവർക്കും സിംഗിള്‍ എൻട്രിയാണ് അനുവദിച്ചത്.കഴിഞ്ഞ ദിവസം മുതല്‍ സൗദി വിദേശകാര്യ മന്ത്രാലയം സൈറ്റില്‍ നിന്ന് മള്‍ട്ടിപ്പിള്‍, സിംഗിള്‍ എന്‍ട്രി സൗകര്യം പിന്‍വലിച്ചു.

Leave A Comment