വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു

  • Home-FINAL
  • Business & Strategy
  • വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു

വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു


പുൽപ്പള്ളി: വയനാട്ടിൽ കടുവ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു. മാടപ്പള്ളി ദേവർഗദ്ധ ഉന്നതിയിലെ ഊരുമൂപ്പൻ കൂമനാണ് കൊല്ലപ്പെട്ടത്. വിറകുശേഖരിക്കാൻ പോയ കൂമനെ പുഴയോരത്തു വച്ച് കടുവ പിടികൂടുകയായിരുന്നു. കാപ്പിസെറ്റ് ചെട്ടിമറ്റം പ്രദേശത്തായിരുന്നു സംഭവം.

അതേസമയം വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരണപ്പെട്ട സംഭവത്തിൽ കടുവയെ കണ്ടെത്തുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും വനം വകുപ്പ് നടപടികൾ ആരംഭിച്ചതായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനും മറ്റു തുടർനടപടികളും വനം വകുപ്പ് നടത്തുന്നതാണ്. കടുവയെ തിരിച്ചറിയുന്നതിന് വനത്തിനകത്ത് വിവിധ സ്ഥലങ്ങളിൽ ക്യാമറ ട്രാപ്പികൾ ഉടൻ സ്ഥാപിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എല്ലാ ഉന്നതികളിൽ താമസിക്കുന്നവർക്കും ജാഗ്രതാ നിർദ്ദേശവും ആവശ്യമായ സംരക്ഷണവും നൽകാൻ വനം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചതായും മന്ത്രി അറിയിച്ചു.

Leave A Comment