ബഹ്റൈനിലെ മലയാളികളായ പ്രവാസികളുടെ കൂട്ടായ്മയായ റിഫ സ്റ്റാർ വോളിബോൾ ടീം നടത്തിയ വോളിബോൾ ടൂർണ്ണമെൻ്റിൽ റിഫ സ്റ്റാർ പാന്തേഴ്സ് ജേതാക്കളായി.ബഹ്റൈനിൽ വോളിബോൾ പ്രേമികൾ ചേർന്ന് വർഷങ്ങൾക്ക് മുൻപ് ജോലി കഴിഞ്ഞുള്ള സമയങ്ങളിൽ വോളിബോൾ കളിക്കുന്നതിനായി രൂപം കൊടുത്തതാണ് റിഫ സ്റ്റാർ വോളിബോൾ ടീം.
വർഷം തോറും നടത്താറുള്ള ടൂർണ്ണമെൻ്റിൽ ഈ വർഷം റിഫ സ്റ്റാർ പാന്തേഴ്സ്, റിഫ സ്റ്റാർ പവർ സ്ട്രൈക്കേഴ്സ്, റിഫ സ്റ്റാർ ബ്ലാക്ക് ബുൾ,റിഫ സ്റ്റാർ ഹിറ്റേഴ്സ്, റിഫ സ്റ്റാർ വോളിവുഡ് എന്നീ ടീമുകളാണ് മൽസരിച്ചത്.
റിഫ സ്റ്റാർ പവർ സ്ട്രൈക്കേഴ്സ് റണ്ണർ അപ്പായി. ബെസ്റ്റ് പ്ലേയറായി ഷാനിയെ തിരഞ്ഞെടുത്തു.ബെസ്റ് അറ്റാക്കർ റിച്ചിൻ,ബെസ്റ്റ് സെറ്റർ ഷമീർ എന്നിവർക്ക് ട്രോഫി സമ്മാനിച്ചു.ഫൈസൽ (കരക് വേ), ജൂനൈദ് (യൂണിവേഴ്സിറ്റി താരം) എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. സുബിൻ, ജയകുമാർ, ഇനായത്ത് തുടങ്ങിയവർ കളി നിയന്ത്രിച്ചു.