വിമൺ എക്രോസ്  (ബഹ്‌റൈൻ ) വനിതാ കൂട്ടായ്‌മ കെ സി എ ബഹ്‌റൈനുമായി സഹകരിച്ച് “ഷീ” വനിതാ ക്യാമ്പ് സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • വിമൺ എക്രോസ്  (ബഹ്‌റൈൻ ) വനിതാ കൂട്ടായ്‌മ കെ സി എ ബഹ്‌റൈനുമായി സഹകരിച്ച് “ഷീ” വനിതാ ക്യാമ്പ് സംഘടിപ്പിച്ചു

വിമൺ എക്രോസ്  (ബഹ്‌റൈൻ ) വനിതാ കൂട്ടായ്‌മ കെ സി എ ബഹ്‌റൈനുമായി സഹകരിച്ച് “ഷീ” വനിതാ ക്യാമ്പ് സംഘടിപ്പിച്ചു


സ്ത്രീ ശാക്തികരണത്തിന്റെ ഭാഗമായി വനിതകളുടെ  സാമൂഹികവും വ്യക്തിപരവുമായ പുരോഗതിയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന വിമൺ എക്രോസ്  (ബഹ്‌റൈൻ )എന്ന വനിതാ കൂട്ടായ്‌മ കെ സി എ ബഹ്‌റൈനുമായി സഹകരിച്ച് “ഷീ” എന്നപേരിൽ വനിതാ ക്യാമ്പ് സംഘടിപ്പിച്ചു.

സെഗയ്യ കെസിഎ  ഹാളിൽ നടന്ന പരിപാടിയി ൽ ബഹ്‌റൈനിലെ വിവിധ മേഖലകളിൽ നിന്നുള്ള വനിതകൾ പങ്കെടുത്തു.ബഹ്റൈനിലെ പ്രമുഖ ആരോഗ്യ വിദഗ്ധയും ഗൈനക്കോളജിസ്റ്റുമായ ഡോക്ടർ സില്‍വി ജോൺ ( അൽ ഹിലാൽ ഹോസ്പിറ്റൽ) പ്രമുഖ അധ്യാപികയും സംവിധായികയുമായ നിധി എസ് മേനോൻ, ലൈവ് Fm 107.2 റേഡിയോ ജോക്കിയും ഇൻഫ്ലുവൻസറുമായ ആർ ജെ നൂർ,മോഡലുo ചിത്ര രചനയിൽ പ്രവീണ്യം തെളിയിച്ച ബ്ലസീന ജോർജ് എന്നിവർ ആരോഗ്യം നൃത്തം, അഭിനയം, ചിത്രരചന തുടങ്ങിയ വിഷയങ്ങളിൽ സംസാരിക്കുകയും പ്രാക്ടിക്കൽ ക്ലാസുകൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

മിസ്സ്‌ മാധുരി പ്രകാശ് ദേവിജി മുഖ്യാതിഥിയും, കെസിഎ പ്രസിഡന്റ് ജെയിംസ് ജോൺ ഗസ്റ്റ് ഓഫ് ഹോണറൂം, ഡോ.നിധി മേനോൻ, RJ നൂർ,ഡോ. സിൽവി ജോൺ, ബ്ലസീന ജോർജ് എന്നിവർ പരിപാടിയിൽ അതിഥികളായീ പങ്കെടുത്തു.

ബഹ്റൈനിലെ സ്ത്രീകൾക്കിടയിലെ സാമൂഹികവും കലാപരവുമായ കഴിവുകളെ കണ്ടെത്താനും പരിചയപ്പെടുത്താനുമുള്ള വേദിയാണ് ഷീ എന്നും വിമൺ എക്രോസ്സ് സംഘടിപ്പിക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾ പോലെ തന്നെ സ്ത്രീകളുടെ  ശാരീരിക മാനസികമായ അഭിവൃദ്ധിയും ഉന്നമനവും തങ്ങളുടെ പരിപാടികളിലെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണെന്ന് വിമൺ എക്രോസ്സ് ഫൗണ്ടർ സുമിത്ര പ്രവീൺ അറിയിച്ചു.

ഓരോ സ്ത്രീക്കും സ്വതന്ത്രമായി സംസാരിക്കാനും ആത്മവിശ്വാസത്തോടെ മുന്നേറാനും കഴിയുന്നൊരിടം സൃഷ്ടിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്നും.

“ഷീ” എന്ന പരിപാടിയെ വിജയകരമാക്കുന്നതിൽ പങ്കുവഹിച്ചവർക്കും പിന്തുണച്ചവർക്കും ഹൃദയം നിറഞ്ഞ നന്ദി സംഘാടകർ അറിയിച്ചു.

 

Leave A Comment