ലോക രോഗി സുരക്ഷാ ദിനത്തിൽ പങ്കുചേർന്ന് ബഹ്റൈൻ .ഓരോ നവജാതശിശുവിനും ഓരോ കുട്ടിക്കും സുരക്ഷിത പരിചരണം” എന്നതാണ് ഇത്തവണത്തെ പ്രമേയം ‘ ആരോഗ്യ സംരക്ഷണത്തിന്റെ തുടക്കം മുതൽ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ വർഷത്തെ പ്രധാന ലക്ഷ്യം. നവജാതശിശുക്കളുടെയും കുട്ടികളുടെയും ജീവിതത്തിന്റെ ആദ്യ നിമിഷങ്ങൾ മുതൽ ഉയർന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണത്തിനുള്ള അവകാശം സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധം എന്ന ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബഹ്റൈനിലെആരോഗ്യ, സർക്കാർ, സിവിൽ സമൂഹ മേഖലകൾ തമ്മിലുള്ള സഹകരണം മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെയും, ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ ലക്ഷ്യങ്ങൾക്ക് അനുസൃതമായി നവജാതശിശുക്കളുടെയും കുട്ടികളുടെയും സുരക്ഷ വർദ്ധിപ്പിക്കുന്ന സംരംഭങ്ങളെയും പദ്ധതികളെയും പിന്തുണയ്ക്കുന്നതിന്റെയും പ്രാധാന്യവും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി .രോഗി സുരക്ഷയ്ക്കും രോഗി പരിചരണത്തിനും പ്രാധാന്യം നൽകി കൊണ്ട് ലോകാരോഗ്യ സംഘടന 2019 മുതൽ ലോക രോഗി സുരക്ഷാ ദിനം ആചരിച്ചു വരുന്നു. ചികിത്സകളിലെ പിഴവുകൾ ഒഴിവാക്കുവാനും അവർക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്താനുമാണ് ഈ ദിനം കൊണ്ട് ലക്ഷ്യമാക്കുന്നത്.

