വയനാട് എംപിയായി തെരഞ്ഞെടുക്കപ്പെട്ട പ്രിയങ്കാ വദ്ര പാർലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തു. ലോക്സഭാ സ്പീക്കർ ഓംബിർലയുടെ സാന്നിധ്യത്തിലാണ് പ്രിയങ്ക വയനാട് ലോകസംഭാംഗമായി സത്യവാചകം ചൊല്ലിയത്.കേരളത്തില്‍ നിന്നുള്ള ഏക വനിതാ ലോക്സംഭാംഗമാണ്. രാവിലെ 11 മണിയോടെയായിരുന്നു സത്യപ്രതിജ്ഞ.
രാജ്യസഭാംഗവും അമ്മയുമായ സോണിയ ഗാന്ധി, ഭർത്താവ് റോബർട്ട് വദ്ര, മക്കളായ റെയ്ഹാൻ, മിരായ എന്നിവരും മറ്റ് കുടുംബാംഗങ്ങളും സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സന്ദർശക ഗാലറിയില്‍ എത്തിയിരുന്നു.പ്രിയങ്കയുടെ സഹോദരനും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുലും പാർലമെന്റ് കവാടം മുതല്‍ പ്രിയങ്കയ്‌ക്കൊപ്പം ഉണ്ടായിരുന്നു.