വനിത ശാക്തീകരണം ലക്ഷ്യമിട്ട് ശൂറാകൗണ്സിലും സുപ്രീം കൗണ്‍സില്‍ ഫോര്‍ വുമണും സഹകരണ കരാറില്‍ ഒപ്പിട്ടു.ശൂറ കൗണ്‍സില്‍ ചെയർമാൻ അലി ബിൻ സാലിഹ് അസ്സാലിഹും എസ്.സി.ഡബ്ല്യു ഡെപ്യൂട്ടി ചെയർവുമണ്‍ ഡോ. ശൈഖ മറിയം ബിൻത് ഹസ്സൻ അല്‍ ഖലീഫയുമാണ് സഹകരണ കരാറില്‍ ഒപ്പുവെച്ചത്. ജെൻഡർ ബാലൻസ് കമ്മിറ്റിയിലൂടെയും മറ്റ് നിയമപരമായ ചട്ടക്കൂടുകളിലൂടെയും നിലവിലുള്ള സഹകരണത്തെ അടിസ്ഥാനമാക്കിയാണ് ഈ കരാർ രൂപവത്കരിച്ചിരിക്കുന്നത്.രാജ്യത്തെ സ്ത്രീകളെ ഭരണഘടന, സിവില്‍ സ്ഥാപനങ്ങളിലുമായി പരിഗണിക്കുന്നതിനും വികസിപ്പിക്കുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള സഹകരണണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കരാർ.എല്ലാ മേഖലകളും സ്ത്രീ പങ്കാളിത്തത്തെ വർധിപ്പിക്കുന്നതിനായുള്ള നയങ്ങളും നിയമനിർമാണവും വികസിപ്പിക്കുക എന്നതിനായുള്ള പ്രധാന ചുവടുവെപ്പാണ് ഈ കരാറെന്ന് അസ്സാലിഹ് പറഞ്ഞു. ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ ആല് ഖലീഫയുടെ ദർശനത്തിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈസ് പ്രിൻസ് സല്മാൻ ബിൻ ഹമദ് ആല് ഖലീഫയുടെ ശ്രമങ്ങള്‍ക്കും അനുസൃതമായാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു