”യൂത്ത് കപ്പ് സീസൺ 2” ഫുട്‌ബോൾ ടൂർണമെന്റ് ലോഗോ പ്രകാശനം ചെയ്തു

  • Home-FINAL
  • Business & Strategy
  • ”യൂത്ത് കപ്പ് സീസൺ 2” ഫുട്‌ബോൾ ടൂർണമെന്റ് ലോഗോ പ്രകാശനം ചെയ്തു

”യൂത്ത് കപ്പ് സീസൺ 2” ഫുട്‌ബോൾ ടൂർണമെന്റ് ലോഗോ പ്രകാശനം ചെയ്തു


യൂത്ത് ഇന്ത്യ ഫുട്ബോൾ ക്ലബ് (YIFC ബഹ്‌റൈൻ) സംഘടിപ്പിക്കുന്ന യൂത്ത് കപ്പ് സീസൺ 2 ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ YIFC പ്രസിഡന്റ് സവാദ് തലപ്പച്ചേരി KFA പ്രസിഡന്റ് അർഷാദ് പാലക്കണ്ടിക്ക് നൽകി പ്രകാശനം ചെയ്തു.KFA ബഹ്‌റൈൻ എക്‌സിക്യൂട്ടീവ് അംഗങ്ങൾ റാഫി, മഞ്ജേഷ്, ശബരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.വരുന്ന ഏപ്രിലിൽ ഒരു മാസത്തോളം അരങ്ങേറുന്ന വമ്പിച്ച ടൂർണമെന്റിൽ 32 ടീമുകൾ മാറ്റുരക്കും, 350 ഓളം കളിക്കാർ ഭാഗമാവുന്ന ടൂർണമെന്റിൽ വൻ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതായി KFA പ്രസിഡന്റ് അർഷാദ് അറിയിച്ചു .ഖമീസിൽ ഉള്ള എ സി മിലാൻ ഗ്രൗണ്ടിൽ എല്ലാ ഫുട്ബോൾ പ്രേമികളെയും ടൂർണമെന്റ് വീക്ഷിക്കുവാൻ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.

Leave A Comment