കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

  • Home-FINAL
  • Business & Strategy
  • കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.


മനാമ : കോഴിക്കോട് ജില്ലാ പ്രവാസി ഫോറവും (കെ.പി എഫ് ബഹ്റൈൻ) അൽഹി ലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററുമായി ചേർന്ന് മെഗാമെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ജൂൺ 16 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണി വരെ മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ വെച്ച് നടത്തുന്ന ക്യാമ്പിൽ ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, ടോട്ടൽ കൊളസ്ടോൾ, എസ്.ജി.പി. ടി (ലിവർ സ്ക്രീനിംഗ് ), ക്രിയാറ്റിൻ (കിഡ്നി സ്ക്രീനിംഗ് ), ബി.എം.ഐ എന്നിവയടങ്ങുന്ന രക്ത പരിശോധനയും സ്പെഷ്യൽ ഡോക്ടറുടെ സേവനവും, പ്രിവിലേജ് കാർഡും സൗജന്യമായി ലഭിക്കുന്നതാണ്. ക്യാമ്പിൽ പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് വിറ്റാമിൻ ഡി , ടി.എസ്.എച്ച് (തൈറോയ്ഡ് ), വിറ്റാമിൻ B12 എന്നിവ മൂന്ന് വീതം ദിനാറിന് സ്പെഷ്യൽ ഡിസ്ക്കൗണ്ടിൽ ലഭിക്കും.കെ.പി.എഫ് നടത്തുന്ന ഈ മെഡിക്കൽക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന വാട്സപ്പ് ലിങ്കിൽ ജോയ്ന്റ് ചെയ്ത് പേര് രജിസ്റർ ചെയ്യാം. https://chat.whatsapp.com/KXaO8WIIvreKP7VCL71Rn3  കൂടാതെ രജിസ്ട്രേഷനായി 39170433,35059926,38855625 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave A Comment