ബഹ്‌റൈൻ ഇന്ത്യൻ എംബസിയിൽ ഇന്ത്യയുടെ 76ാം-മത് സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി പ്രവാസി സമൂഹം.

  • Home-FINAL
  • GCC
  • Bahrain
  • ബഹ്‌റൈൻ ഇന്ത്യൻ എംബസിയിൽ ഇന്ത്യയുടെ 76ാം-മത് സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി പ്രവാസി സമൂഹം.

ബഹ്‌റൈൻ ഇന്ത്യൻ എംബസിയിൽ ഇന്ത്യയുടെ 76ാം-മത് സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി പ്രവാസി സമൂഹം.


ബഹ്‌റൈനിലെ വിവിധ പ്രവാസി സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ഇന്ത്യൻ എംബസിയിൽ ഒരുക്കിയ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസികളായ സാമൂഹിക സാസ്കാരിക ബിസിനസ്സ് മേഖലകളിലെ പ്രമുഖരും, സാധാരണക്കാരായ തൊഴിലാളികളും ഇന്ത്യ എന്ന ഒറ്റ വികാരത്തിൽ ഒറ്റക്കെട്ടായി മാറി ദേശസ്നേഹ൦ തുളുമ്പുന്ന വേഷവിധാനങ്ങളുമായി ഒത്ത് ചേർന്നു.ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ അംബാസഡർ പീയൂഷ്​ ശ്രീവാസ്തവ ആദ്യം മഹാത്​മാഗാന്ധിയുടെ പ്രതിമയിൽ പുഷ്​പാർച്ചന നടത്തി.തുടന്ന് ദേശീയ പതാക ഉയർത്തി.

 

പിന്നീട് ​ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സ്വാതന്ത്ര്യ ദിന സന്ദേശവും വായിച്ചു.കോവിഡിന്റെ വെല്ലുവിളികളെ അതിജീവിച്ച് ബഹ്‌റൈൻ മികച്ച മുന്നേറ്റം നടത്തിയതിനാൽ തന്നെ ഇത്തവണ എല്ലാവർക്കും പ്രവേശനം ഒരുക്കിയാണ് ഇന്ത്യൻ എംബസിയിൽ എഴുപത്തി ആറാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. അതിനാൽ തന്നെ രണ്ട് വർഷങ്ങൾക്ക് ശേഷ൦ കുട്ടികളും മറ്റ് കുടുംബാഗങ്ങളും ഉൾപ്പെടെയുള്ള ആയിരത്തോളം ആളുകളാണ് സ്വാതന്ത്ര്യ ദിന ആഘോഷത്തിൽ പങ്കെടുത്തത്. ചടങ്ങിൽ ഐ സി ആർ എഫ് എല്ലാവർഷവും പുറത്തിറക്കാറുള്ള മാഗസിന്റെ പ്രകാശന൦ അംബാസഡർ നിർവഹിക്കുകയും സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണ൦ ചെയ്യുകയും ചെയ്തു.

Leave A Comment