ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി.

  • Home-FINAL
  • International
  • ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി.

ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി.


ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസിനെ തെരഞ്ഞെടുത്തു. ഇതോടെ ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായി ലിസ് ട്രസ്. കണ്‍സേര്‍വേറ്റീവ് പാര്‍ട്ടിയുടെ വോട്ടെടുപ്പിലാണ് ട്രസിന് മുന്‍തൂക്കം  ലഭിച്ചത്.കണ്‍സര്‍വേറ്റീവ് ബാക്ക്ബഞ്ച് എംപിമാരുടെ കമ്മിറ്റിയായ 1922 കമ്മിറ്റിയുടെ ചെയര്‍മാന്‍ സര്‍ ഗ്രഹാം ബ്രാഡിയാകും ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തിയത്.

രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പി.മാരുടെ പിന്തുണ മുന്‍ ധനമന്ത്രിയായ ഋഷി സുനാക്കിനായിരുന്നു. എന്നാല്‍ പിന്നീട് ഇതിന് ഇടിവ് സംഭവിച്ചു. ആദ്യ റൗണ്ട് വോട്ടിങ്ങില്‍ 358 എം.പി.മാരില്‍ 88 വോട്ടുകള്‍ നേടി ഋഷി ഒന്നാമതായിരുന്നു. വോട്ടെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ എത്തിയപ്പോള്‍ ഋഷി സുനാക് 137 വോട്ടും ട്രോസ്സ് 113 വോട്ടും നേടിയിരുന്നു.രാജ്യത്തെ ജനസംഖ്യയുടെ ഒരു ശതമാനത്തിലധികം മാത്രം വരുന്ന ഒരുലക്ഷത്തി അറുപതിനായിരത്തോളം വരുന്നകണ്‍സര്‍വേറ്റീവ് പാര്‍ട്ടി (ടോറി) അംഗങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് വോട്ടെടുപ്പ് അവസാനിച്ചത്.
ജയിക്കുന്ന പാര്‍ട്ടി ലീഡര്‍ പ്രധാനമന്ത്രിയാകാനുള്ള അവകാശവുമായി എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിക്കും. ആചാരപരമായ ചടങ്ങുകള്‍ക്കുശേഷം ചൊവ്വാഴ്ച വൈകിട്ടോ ബുധനാഴ്ചയോ ആകും പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കുക.

Leave A Comment