ഹാർട്ട് സൗഹൃദ കൂട്ടായ്മ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

  • Home-FINAL
  • GCC
  • Bahrain
  • ഹാർട്ട് സൗഹൃദ കൂട്ടായ്മ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

ഹാർട്ട് സൗഹൃദ കൂട്ടായ്മ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.


Heart Association Bahrain BMC News Live

നമ്മളിന്ന് അനുഭവിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന സ്വാതന്ത്ര്യം, സ്വന്തം ജീവനേക്കാൾ വലുതാണ് പിറന്ന മണ്ണിന്റെ മാനവും സ്വാതന്ത്ര്യവും എന്ന് കരുതി പൊരുതിയ ഒരു തലമുറയുടെ ത്യാഗമാണ്.

അന്നം തരുന്ന നാട്ടിലും സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുവാൻ കഴിയുക എന്നതൊരു ഭാഗ്യമാണ്. ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിൽ തങ്ങളുടേതായ അടയാളപ്പെടുത്തലുകൾ നടത്തി മുന്നോട്ട് ചുവടുവയ്ക്കുന്ന HEART എന്ന സൗഹൃദ കൂട്ടായ്മ ആന്തലൂസ് ഗാർഡനിൽ വച്ച് 15/8/2022 ൽ ഭാരതത്തിന്റെ 75 മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

നിരവധി അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ ശ്രീ.നവാസ് മുതുവനക്കണ്ടി സ്വാഗതം പറയുകയും, ശ്രീ. സാബു പാലാ സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. അതോടൊപ്പം, പ്രവാസികളായിരുന്നിട്ടും സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുവാൻ അനുവദിക്കുന്ന, ഈ പവിഴ ദ്വീപിലെ ഭരണാധികാരികളെ അനുമോദിക്കുകയും, അവരോടുള്ള നന്ദിയും അറിയിച്ചു.

Heart Friendship Association Independence Day- BMC News Live- Bahrain

അംഗങ്ങൾ ഒന്നുചേർന്ന് ദേശീയഗാനം ആലപിക്കുകയും , കേക്ക് മുറിച്ച് സ്വാതന്ത്ര്യദിനത്തിന്റെ സന്തോഷം പങ്കിടുകയും ചെയ്തു. പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും
ശ്രീ. ഷൈജൽ നന്ദിപറഞ്ഞുകൊണ്ട് യോഗം അവസാനിപ്പിച്ചു.
വരും നാളുകളിൽ കൂടുതൽ സജീവമായി സംഘടനാ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

Leave A Comment