കുവൈറ്റിലേക്കുള്ള 115 കിലോമീറ്റർ അതിവേഗ റെയില്‍ പദ്ധതിക്ക് സൗദി അംഗീകാരം നല്‍കി

  • Home-FINAL
  • Business & Strategy
  • കുവൈറ്റിലേക്കുള്ള 115 കിലോമീറ്റർ അതിവേഗ റെയില്‍ പദ്ധതിക്ക് സൗദി അംഗീകാരം നല്‍കി

കുവൈറ്റിലേക്കുള്ള 115 കിലോമീറ്റർ അതിവേഗ റെയില്‍ പദ്ധതിക്ക് സൗദി അംഗീകാരം നല്‍കി


സൗദിക്കും കുവൈത്തിനും ഇടയില്‍ റെയില്‍ ഗതാഗതം സ്ഥാപിക്കുന്നതിന് സൗദി അറേബ്യ (കെഎസ്എ) അംഗീകാരം നല്‍കി. സൗദി പ്രസ് ഏജന്‍സി (എസ്പിഎ) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കരാറിന് അംഗീകാരം ലഭിച്ചത്.

റിയാദിനും കുവൈത്ത് സിറ്റിക്കും ഇടയില്‍ അതിവേഗ റെയില്‍വേ ഗതാഗതം ലഭ്യമാക്കുകയാണ് നിര്‍ദ്ദിഷ്ട പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റെയില്‍വേയുടെ നീളം 115 കിലോമീറ്ററാണെന്ന് അറബി ദിനപത്രമായ അല്‍ ഖബാസ് റിപ്പോര്‍ട്ട് ചെയ്തു.

കുവൈത്ത് ജൂണില്‍ തന്നെ പദ്ധതി അംഗീകരിച്ചിരുന്നു. ജോയിന്റ് റെയില്‍ ലിങ്ക് പദ്ധതി, മേഖലയില്‍ നിലവിലുള്ള മറ്റ് റെയില്‍ പദ്ധതികളെ ബാധിക്കില്ലെന്ന് കുവൈത്ത് സര്‍ക്കാര്‍ അന്ന് വ്യക്തമാക്കിയിരുന്നു.

Leave A Comment